മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാറിന്റെ ഭാവി ഇന്നറിയാം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറഞ്ഞേക്കും. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് ഭരണ കക്ഷികളായ ബി.ജെ.പിയും ശിവസേന വിമതരും പ്രതിപക്ഷമായ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യവും. മുഖ്യമന്ത്രി ഷിൻഡെ ഉൾപ്പെടെ 16 പേരെ സുപ്രീംകോടതി അയോഗ്യരാക്കിയാൽ ഷിൻഡെ സർക്കാർ വീഴുകയും പുതിയ സർക്കാറിന് വഴിയൊരുങ്ങുകയും ചെയ്യും. അന്തിമവിധി പറയാതെ വിശാല ബെഞ്ചിന് വിടാനും സാധ്യതയുണ്ട്. വിമത എം.എൽ.എമാരുടെ ഭാവി തീരുമാനം സ്പീക്കർക്ക് വിടുന്നത് മറ്റൊരു സാധ്യത. കഴിഞ്ഞ ജൂണിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ വിമത നീക്കമുണ്ടായതും ഉദ്ധവ് താക്കറെ സർക്കാർ വീഴുന്നതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

