മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റിയുടെ കൊടി കത്തിച്ചു
text_fieldsമഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാപിച്ച കൊടികളും തോരണങ്ങളും കത്തിച്ചനിലയിൽ
കൊച്ചി: മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാപിച്ച കൊടികളും തോരണങ്ങളും കത്തിച്ചനിലയിൽ. കോളജിൽ നവാഗതരെ സ്വാഗതംചെയ്യുന്ന പരിപാടിക്കിടെ എസ്.എഫ്.ഐ പ്രവർത്തകർ പരിപാടി തടയുകയും ഫ്രറ്റേണിറ്റി പ്രവർത്തകരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതിനെത്തുടർന്നാണ് കൊടിയും തോരണങ്ങളും കാണാതാവുന്നത്.
രാത്രിയിൽ കോളജിൽ ഇവർ താമസിക്കുകയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ് മുഫീദ് കൊച്ചി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ഷിറിൻ സിയാദ്, നസീഫ് എടയപ്പുറം, വൈസ് പ്രസിഡന്‍റുമാരായ മനീഷ് ഷാജി, അസ്ഹർ ചൂർണിക്കര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

