അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥി; സമാധാന സന്ദേശമായി "ആരവ് "
text_fieldsകോഴിക്കോട്: സ്നേഹമുള്ള അമ്മമടിത്തട്ട് തേടി കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഒരുകുഞ്ഞ് അതിഥികൂടിയെത്തി. വ്യാഴാഴ്ച രാത്രി 10.37നാണ് എഴ് ദിവസം പ്രായവുമുള്ള കുഞ്ഞ് എത്തിയത്. 3.500 ഗ്രാം ഭാരവും ഉള്ള ആൺ കുഞ്ഞാണ് പുതിയ അധിതി. കഴിഞ്ഞ ആഗസ്റ്റിൽ സ്ഥാപിച്ച നലാമത്തെ അതിഥിക്ക് "ആരവ്" എന്നാണ് പിരിട്ടിരിക്കുന്നത്. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
യുദ്ധത്തിന്‍റെ മുൾമുനയിൽ നിൽക്കുന്ന അശാന്തിയുടെ കാലത്ത് ലോക ജനത ഏറേ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും കരുണയുടെയും പ്രതീകമായാണ് കുട്ടിക്ക് സമാധാനം എന്ന് അർത്ഥം വരുന്ന "ആരവ്" എന്ന് പേരിട്ടിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.
ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇത് നലാമത്തെ കുരുന്നാണ് എത്തുന്നത്. മൂന്ന് ആൺ കുട്ടികളും ഒരു പെൺ കുട്ടിയും.ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു.കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെൺ കരുത്തിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തിനിലാവ് എന്നും പേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

