Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലാനെ വേട്ടയാടിയ...

മലാനെ വേട്ടയാടിയ നാലുപേര്‍ കീഴടങ്ങി

text_fields
bookmark_border
The four men who chased sambar dear surrendered
cancel
camera_alt

മൃ​ഗ​വേ​ട്ട കേ​സി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ൾ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

എ​ട​ക്ക​ര: മ​ലാ​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലു​പേ​ർ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​​ മു​മ്പാ​കെ കീ​ഴ​ട​ങ്ങി. മു​ണ്ടേ​രി നാ​ര​ങ്ങാ​പ്പൊ​യി​ൽ മ​ച്ചി​ങ്ങ​ൽ അ​ബ്​​ദു​ൽ സ​ലാം എ​ന്ന ചെ​റി​യാ​പ്പു (41), ചെ​റു​തൊ​ടി​ക സൈ​നു​ൽ ആ​ബി​ദീ​ൻ (37), ക​രു​മാം​പൊ​യി​ൽ സ​ന​ൽ (40), മേ​ലേ മു​ണ്ടേ​രി ച​ക്കും​തൊ​ടി​ക സി.​എം. അ​ബ്​​ദു​ൽ സ​ലാം (39) എ​ന്നി​വ​രാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൽ പു​ളി​ക്ക​ൽ മു​മ്പാ​കെ ചൊ​വ്വാ​ഴ്ച കീ​ഴ​ട​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് നാ​രാ​ങ്ങാ​പ്പൊ​യി​ൽ വ​ന​മേ​ഖ​ല​യി​ൽ ​െവ​ച്ച് മ​ലാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ലാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്.

ഡി​സം​ബ​ർ 30ന് ​പോ​ത്തു​ക​ൽ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​ശം​ഭു​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് രാ​ത്രി പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചെ​മ്പ​ൻ​കൊ​ല്ലി സ്വ​ദേ​ശി പു​ളി​ക്ക​ൽ മു​ഹ​മ്മ​ദ് നി​സാ​ർ (33), കോ​ടാ​ലി​പൊ​യി​ൽ പ​റ​യ​ന​ങ്ങാ​ടി പാ​മ്പോ​ട​ൻ സു​ലൈ​മാ​ൻ (60) എ​ന്നി​വ​ർ നാ​ട​ൻ​തോ​ക്കു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് നി​സാ​ർ ന​ല്‍കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘം ര​ണ്ടാ​ഴ്ച മു​മ്പ് നാ​ര​ങ്ങാ​പ്പൊ​യി​ൽ വെ​ച്ച് മ​ലാ​നെ വേ​ട്ട​യാ​ടി​യ​താ​യി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഇ​വ​ർ പോ​ത്തു​ക​ൽ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

മ​ലാ​നി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ, മാം​സം മു​റി​ക്കാ​നു​പ​യോ​ഗി​ച്ച ക​ത്തി​ക​ൾ, പാ​ച​കം ചെ​യ്യാ​നു​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, ഹെ​ഡ്​​ലൈ​റ്റ്, മൂ​ന്ന് തി​ര​ക​ൾ എ​ന്നി​വ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി മൃ​ഗ​വേ​ട്ട ന​ട​ത്തു​ന്ന പ്ര​തി​ക​ൾ ഇ​റ​ച്ചി വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ്​ ന​ൽ​കു​ന്ന വി​വ​രം. നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ സു​ലൈ​മാ​േ​ൻ​റ​താ​ണ് പി​ടി​കൂ​ടി​യ തോ​ക്ക്.

പി​ടി​കൂ​ടി​യ ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യ​െ​ത്ത തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സു​ലൈ​മാ​ൻ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ടെ​ടു​ത്ത മ​ലാ​നി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ മ​ഞ്ചേ​രി വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

റേ​ഞ്ച് ഓ​ഫി​സ​ർ​ക്ക്​ പു​റ​മെ പോ​ത്തു​ക​ൽ വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പി. ​സ​ലീം, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ജ​നാ​ർ​ദ​ന​ൻ, ബി.​എ​ഫ്.​ഒ​മാ​രാ​യ സ​ന്തോ​ഷ്, ര​മേ​ശ്, സാ​ജി​ത്, കെ. ​ഗി​രീ​ഷ് കു​മാ​ർ, ര​മേ​ശ്ബാ​ബു, മൈ​ക്കി​ൾ, ഹ​രി​കൃ​ഷ്ണ​ൻ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsambar dear
News Summary - The four men who chased sambar dear surrendered
Next Story