Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാൻസ് ചെയ്ത് ബസോടിക്കുന്ന ജോമോന്റെ ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
ഡാൻസ് ചെയ്ത് ബസോടിക്കുന്ന ജോമോന്റെ ദൃശ്യങ്ങൾ പുറത്ത്
cancel

കൊച്ചി: പാലക്കാട് വടക്കഞ്ചേരി അപകടത്തിന് കാരണക്കാരനായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുമ്പ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഡ്രൈവർസീറ്റിനടുത്ത് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സംഘത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.

ഡാൻസ് ചെയ്ത് ബസ് ഓടിച്ചത് താൻ തന്നെയെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ സമ്മതിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോഴെടുത്ത ദൃശ്യങ്ങളാണെന്നും ജോമോൻ പൊലീസിനോട് സമ്മതിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈ.എസ്.പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ചയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ജോമോനെതിരെ നരഹത്യാകുറ്റം ചുമത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The footage of Jomon dancing and riding bus is out
Next Story