Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യ കിറ്റിൽ...

ഭക്ഷ്യ കിറ്റിൽ ശർക്കരയും പപ്പടവുമില്ല

text_fields
bookmark_border
ഭക്ഷ്യ കിറ്റിൽ ശർക്കരയും പപ്പടവുമില്ല
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ന​ൽ​കു​ന്ന ഭ​ക്ഷ്യ കി​റ്റി​ൽ ശർക്കരയും പപ്പടവ​ുമില്ല. എ​ട്ട്​ ഇ​നം സാ​ധ​ന​ങ്ങ​ളും തു​ണി സ​ഞ്ചി​യു​മാണ്​ ഉണ്ടാ​വുക. ക​ട​ല 750 ഗ്രാം, ​പ​ഞ്ച​സാ​ര ഒ​രു​കി​ലോ, ആ​ട്ട ഒ​രു കി​ലോ, വെ​ളി​ച്ചെ​ണ്ണ അ​ര ലി​റ്റ​ർ, മു​ള​കു​പൊ​ടി 100 ഗ്രാം, ​ഉ​പ്പ്​ ഒ​രു കി​ലോ ചെ​റു​പ​യ​ർ 750 ഗ്രാ​മം, സാ​മ്പാ​ർ പ​രി​പ്പ്​ 250 ഗ്രാം ​എ​ന്നി​വ​യാ​ണ്​ ഉ​ണ്ടാ​വു​ക.

സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ കി​റ്റ്​ ന​ൽ​കു​ക. ഇ​തു​സം​ബ​ന്ധി​ച്ച്​ ഭ​ക്ഷ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. കി​റ്റു​ക​ൾ ത​യാ​റാ​ക്കി റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന ചു​മ​ത​ല സ​പ്ലൈ​കോ​​ക്കാ​ണ്. കി​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ഇ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​പ്ലൈ​കോ എം.​ഡി​ക്ക്​ അ​നു​മ​തി ന​ൽ​കി.

Show Full Article
TAGS:rationration kitpappadjaggery
Next Story