Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ്​ നവവരൻ മരിച്ചു; ഭാര്യക്ക്​ പരിക്ക്​

text_fields
bookmark_border
peacock
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃശൂർ: പറന്നുവന്ന മയില്‍ വന്നിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്.

പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്‍റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന വിവാഹം.

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിൻ്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. തൃശൂർ വെസ്‌റ്റ് സി.ഐയുടേയും എസ്‌.ഐയുടേയും നേതൃത്വത്തില്‍ തുടർനടപടി സ്വീകരിച്ചു.

മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിൻറ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The flying peacock hit the newlyweds' bike and overturned; Her husband died
Next Story