Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

text_fields
bookmark_border
shambu das
cancel

ബേ​പ്പൂ​ർ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മീ​ൻ​പി​ടി​ത്ത തൊ​ഴി​ലാ​ളി​യെ ബോ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യി. ബേ​പ്പൂ​ർ ഫി​ഷി​ങ്​ ഹാ​ർ​ബ​റി​ൽ​നി​ന്ന് 15 ദി​വ​സം മു​മ്പ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള​പ്പി​ൽ ഹ​മീ​ദി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'സ​ഹ​റാ​സ്' ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​ശ്ചി​മ​ബം​ഗാ​ൾ സൗ​ത്ത് പ​ർ​ഗാ​ന​സ് ജി​ല്ല​യി​ലെ ലാ​ൽ മോ​ഹ​ൻ​ദാ​സി​‍െൻറ മ​ക​ൻ ശം​ഭു​ദാ​സി​നെ​യാ​ണ് പു​റം​ക​ട​ലി​ൽ കാ​ണാ​താ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ ക​ണ്ണൂ​ർ ഏ​ഴി​മ​ല​ക്ക് സ​മീ​പം ക​ട​ലി​ൽ സു​മാ​ർ 60 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ വ​ല​യി​ട്ട​തി​ന് ശേ​ഷം ഏ​ഴു​മ​ണി​യോ​ടെ വ​ല ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ശം​ഭു ദാ​സി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം സ്രാ​ങ്കി​‍െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. ബോ​ട്ടി​ലു​ള്ള സ​ഹ​ജോ​ലി​ക്കാ​രും സ​മീ​പ​ത്ത് വ​ല വ​ലി​ക്കു​ന്ന മ​റ്റു ബോ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ട​ലി​ൽ ഏ​റെ​നേ​രം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. മ​ത്സ്യ​ബ​ന്ധ​നം മ​തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ബോ​ട്ട് ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​രെ​യും ബേ​പ്പൂ​ർ കോ​സ്​​റ്റ​ൽ പൊ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു.

കോ​സ്​​റ്റ്​ ഗാ​ർ​ഡ് ക​പ്പ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ എ​ത്ര​യും​പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബോ​ട്ട് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ക​രി​ച്ചാ​ലി പ്രേ​മ​ൻ, സി. ​മു​സ്ത​ഫ ഹാ​ജി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisherman missing
News Summary - The fisherman went missing while fishing
Next Story