Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിൽ ആദ്യഘട്ട...

കോൺഗ്രസിൽ ആദ്യഘട്ട പുനഃസംഘടന ജൂലൈ മധ്യത്തോടെ

text_fields
bookmark_border
k sudhakaran
cancel

തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെ സ്ഥാനാരോഹണത്തോടെ പാർട്ടിയിലെ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കും ചൂടു പിടിച്ചു. ബുധനാഴ്​ച പുതിയ അധ്യക്ഷ​നും വർക്കിങ്​​ പ്രസിഡൻറുമാരും ചുമതലയേറ്റതിനുശേഷം കേരളത്തി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജന.സെക്രട്ടറി താരിഖ്​ അൻവറി​െൻറ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പുതിയ ഭാരവാഹികളും യോഗം​േചർന്നാണ്​ പുനഃസംഘടനാ നടപടികൾ തുടങ്ങാൻ ധാരണയായത്​. ജൂലൈ മധ്യത്തോടെ ആദ്യഘട്ട പുനഃസംഘടന പൂർത്തീകരിക്കാനാണ്​ തീരുമാനം.

അതിനിടെ കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനു​ പിന്നാലെ മുൻ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാകക്ഷി നേതാവിനെ നിശ്ചയിച്ച രീതിയിൽ രമേശിനുള്ള അതൃപ്തി പരിഹരിക്കുന്നതിനും പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുമായാണ്​ വിളിപ്പിച്ചതെന്നാണ്​ സൂചന.

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയുമായി ബന്ധ​പ്പെട്ട്​ എ.ഐ ഗ്രൂപ്പുകളിലുണ്ടായ അതൃപ്​തിയുടെ മഞ്ഞുരുക്കത്തിന്​ രാഹുൽ ഇടപെടുന്നുവെന്നാണ്​ ചെന്നിത്തലയെ വിളിപ്പിച്ചതിലൂടെ മനസ്സിലാക്കുന്നത്​. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്​ ഒഴിവാക്കിയ സാഹചര്യത്തിൽ ചെന്നിത്തലക്ക്​ ദേശീയതലത്തിൽ പാർട്ടി ചുമതല നൽകുന്നത്​ ഹൈകമാൻഡി​െൻറ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcccongress
News Summary - The first phase of reorganization in Congress is in mid-July
Next Story