Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയിൽ പൊലീസ് ചീഫായി ആദ്യ മലയാളി
text_fieldsbookmark_border
മൈക്കിൾ കുരുവിള
ചെങ്ങന്നൂർ: അമേരിക്കയിൽ ആദ്യമായി പൊലീസ് മേധാവി സ്ഥാനത്ത് ഒരു മലയാളി. ബ്രൂക്ക്ഫീൽഡ് നഗരത്തിൽ പൊലീസ് ചീഫായിട്ടാണ് മലയാളിയായ മൈക്കിൾ കുരുവിള ചുമതലയേൽക്കുന്നത്. മൈക്കിൾ എന്ന മൈക്ക് കഴിഞ്ഞ രണ്ടുവർഷമായി ഡെപ്യൂട്ടി പൊലീസ് ചീഫായിരുന്നു.
കോട്ടയം മാന്നാനം പറപ്പള്ളിൽചിറ കുടുംബാംഗം ജോൺ കുരുവിളയുടെയും ചെങ്ങന്നൂർ ചെറിയനാട് കൊല്ലകടവ് കൊന്നയിൽ കുടുംബാംഗം സെലീനയുടെയും മകനാണ്. ഭാര്യ സിബിളും സോഷ്യൽ വർക്കറാണ്. മക്കൾ: സാമുവൽ, മിക്ക.
Next Story

