Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ ഹൈടെക് റേഷൻ കട...

ആദ്യ ഹൈടെക് റേഷൻ കട കാടാമ്പുഴയിൽ

text_fields
bookmark_border
ആദ്യ ഹൈടെക് റേഷൻ കട കാടാമ്പുഴയിൽ
cancel
camera_alt

ഹൈടെക്​ ആക്കിയ കാ​ടാ​മ്പു​ഴ​യി​ലെ 168ാം ന​മ്പ​ർ റേ​ഷ​ൻ കട

കോ​ട്ട​ക്ക​ൽ (മ​ല​പ്പു​റം): സം​സ്ഥാ​ന​ത്തെ ആ​ദ്യ ആ​ധു​നി​ക റേ​ഷ​ൻ ക​ട കാ​ടാ​മ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള റേ​ഷ​ൻ ക​ട​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ ഗു​ണ​നി​ല​വാ​ര​ത്തോ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൂ​ർ​ണ​മാ​യും ഹൈ​ടെ​ക്​ ആ​യാ​ണ് കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​ൽ വി​ര​ല​മ​ർ​ത്തി​യാ​ൽ കൃ​ത്യം അ​ള​വ് മ​ണ്ണെ​ണ്ണ കു​പ്പി​യി​ലെ​ത്താ​ൻ സം​വി​ധാ​നം, സ്​​റ്റോ​ക്കു​ള്ള ധാ​ന്യ​ത്തി​െൻറ​യും മ​റ്റും അ​ള​വ​റി​യാ​ൻ ഡി​ജി​റ്റ​ൽ സ്ക്രീ​ൻ ബോ​ർ​ഡ് എ​ന്നി​വ​യാ​ണ് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ.സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഡി​ജി​റ്റ​ൽ ടോ​ക്ക​ൺ എ​ടു​ത്ത​ശേ​ഷം ചു​മ​രി​ലെ പ​ഴ​യ റേ​ഷ​ൻ വി​ത​ര​ണ കാ​ലം ഓ​ർ​മി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ണ്ട് വി​ശ്ര​മി​ക്കാം.

കാ​ടാ​മ്പു​ഴ​യി​ലെ 168ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഉ​ട​മ കാ​ടാ​മ്പു​ഴ മൂ​സ സ്വ​ന്തം ചെ​ല​വി​ലാ​ണ് സ്ഥാ​പ​നം ന​വീ​ക​രി​ച്ച​ത്. 56 വർഷമായി റേഷൻ കട നടത്തുന്ന മൂസ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയാണ്.

വ​ളാ​ഞ്ചേ​രി​യി​ലെ ആ​ർ​ക്കി​ടെ​ക്റ്റ് സ്ഥാ​പ​ന​മാ​ണ് ഈ ​റേ​ഷ​ൻ ക​ട​യി​ലേ​ക്ക് മാ​ത്ര​മാ​യി ചെ​ല​വ്​ കു​റ​ഞ്ഞ രീ​തി​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopKatampuzha
News Summary - The first high tech ration shop in Katampuzha
Next Story