കരിപ്പൂരിൽനിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 14ന്
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കാലിക്കറ്റ് എംബാർക്കേഷൻ പോയിന്റിൽനിന്ന് ഹജ്ജിന് പോകുന്ന തീർഥാടകരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ കൂടിയായ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും യോഗം കലക്ടറുടെ ചേംബറിൽ ചേർന്നു. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്ന ഹാജിമാരുടെ ആദ്യവിമാനം മേയ് 14ന് പുലർച്ചെ 12.20നാണ്. മേയ് 17നാണ് കരിപ്പൂരിൽനിന്നുള്ള അവസാന വിമാനം.
തീർഥാടകർക്കായി വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കുന്നത്. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതത് തീർഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ്, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

