Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസബ് ഇൻസ്പെക്ടറെ...

സബ് ഇൻസ്പെക്ടറെ ബൈക്കിടിപ്പിച്ച് കടന്നുകളഞ്ഞ കേസിൽ ഒന്നാം പ്രതി റിമാൻഡിൽ

text_fields
bookmark_border
സബ് ഇൻസ്പെക്ടറെ ബൈക്കിടിപ്പിച്ച് കടന്നുകളഞ്ഞ കേസിൽ ഒന്നാം പ്രതി റിമാൻഡിൽ
cancel

ഫോർട്ട്കൊച്ചി: സബ് ഇൻസ്പെക്ടർ സന്തോഷ് മോനെ വാഹന പരിശോധനക്കിടെ ബൈക്ക് ഇടിപ്പിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒന്നാം പ്രതി റിമാൻഡിൽ. ചെറളായി മഞ്ഞ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാംകുമാറാണ് (28) റിമാൻഡിലായത്. രണ്ടാം പ്രതി പ്രമോദ് ഒളിവിലാണ്.

ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെയാണ് വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ രണ്ടുപേർ ബൈക്ക് തടഞ്ഞ എസ്.ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ഫോർട്ട്കൊച്ചി അമരാവതി സ്വദേശികളായ ശ്യാം, പ്രമോദ് എന്നിവരാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ച ബൈക്ക് നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - The first accused is in remand in the case of running over the sub-inspector by bike
Next Story