Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാചക വാതക...

പാചക വാതക സിലിണ്ടറിൽനിന്ന്​ തീ പടർന്നു; രാജാക്കാട്ട്​ വീട് കത്തിനശിച്ചു

text_fields
bookmark_border
പാചക വാതക സിലിണ്ടറിൽനിന്ന്​  തീ പടർന്നു; രാജാക്കാട്ട്​ വീട് കത്തിനശിച്ചു
cancel
camera_alt

പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ച്ച​യെത്തുട​ർ​ന്ന്​ തീ ​പ​ട​ർ​ന്ന്​ ക​ത്തി​ന​ശി​ച്ച വീ​ട്

അ​ടി​മാ​ലി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി തീ ​പ​ട​ർ​ന്ന്​ രാ​ജാ​ക്കാ​ട് ടൗ​ണി​ന് സ​മീ​പം വീ​ട് ക​ത്തി ന​ശി​ച്ചു. മ​മ്മ​ട്ടി​ക്കാ​നം ഇ​ഞ്ച​നാ​ട്ട് ചാ​ക്കോ​യു​ടെ വീ​ടാ​ണ്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 3.45 ഓ​ടെ ക​ത്തി​ന​ശി​ച്ച​ത്​. വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പൂ​ക്കു​ള​ത്ത് സ​ന്തോ​ഷി​ന്‍റെ മു​റി​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന സ​ന്തോ​ഷ് രാ​വി​ലെ ജോ​ലി​ക്കി​ടെ അ​ടു​പ്പി​ലെ തീ ​കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​തി​യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ അ​ട​പ്പ് തു​റ​ന്ന​പ്പോ​ൾ ചോ​ർ​ച്ച​യു​ണ്ടാ​യി തീ​പ​ട​രു​ക​യാ​യി​രു​ന്നു. തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റ സ​ന്തോ​ഷ്, ഭാ​ര്യ ശ്രീ​ജ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​ബ്ദം കേ​ട്ട് അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​ന്തോ​ഷ് വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് പൊ​ള്ള​ലേ​റ്റ സ​ന്തോ​ഷി​നേ​യും ഭാ​ര്യ ശ്രീ​ജ​യേ​യും അ​ടു​ത്ത മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൻ സാ​രം​ഗി​നെ​യും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി അ​ടി​മാ​ലി​യി​ലെ പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. മു​റ്റ​ത്തി​രു​ന്ന ബൈ​ക്കും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കു​ടി​വെ​ള്ള ടാ​ങ്കും ഉ​രു​കി ന​ശി​ച്ചു. രാ​ജാ​ക്കാ​ട് പൊ​ലീ​സ്​ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നു​ക​ളി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി രാ​വി​ലെ ഏ​ഴോ​ടെ തീ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooking gas cylinderfire
News Summary - The fire spread in cooking gas cylinder
Next Story