Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ വീണ പോത്തിന് അഗ്നിശമന സേന രക്ഷകരായി

text_fields
bookmark_border
കിണറ്റിൽ വീണ പോത്തിന് അഗ്നിശമന സേന രക്ഷകരായി
cancel

ചങ്ങരംകുളം: മൂക്കുതലയിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മൂക്കുതല നസ്രാണിക്കുന്ന് താമസിക്കുന്ന പറവത്തേൽ ചാക്കോച്ചന്റെ പോത്താണ് കിണറ്റിൽ വീണത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

ചാക്കോച്ചന്റെ വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞ കിണറ്റിൽ പോത്ത് അബദ്ധത്തിൽ വീഴുകയായിരുന്നു. പോത്തിനെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊന്നാനി അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോത്തിനെ കിണറ്റിൽ നിന്ന് കരക്കെത്തിച്ചു. പോത്തിന് കാര്യമായ പരിക്കുകളില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The fire brigade rescued the buffalo that fell into the well
Next Story