ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരിയിൽ
text_fieldsതിരുവനന്തപുരം: വിമർശനങ്ങൾക്കിടെ ലോക കേരള സഭയുടെ അഞ്ചാംപതിപ്പിന് തിരുവനന്തപുരത്ത് വേദിയൊരുങ്ങുന്നു. ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിലാണ് ലോക കേരള സഭയുടെ ഉദ്ഘാടനം. ജനുവരി 29, 30, 31 തീയതികളിലാകും ലോക കേരളസഭ നടക്കുക. രണ്ടാം പിണറായി സർക്കാറിന്റെ അവസാന ലോക കേരളസഭയാണ് ഇത്തവണത്തേത്.
നിശാഗന്ധിയിലെ ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുക. ഏതാണ്ട് 10 കോടിയോളം രൂപയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്.
സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ നിയമസഭക്ക് അവധി നൽകിയാണ് കോല കേരളസഭക്കായി നിയമസഭ വിട്ടുനൽകുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭ നടത്തുന്നതിനിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

