Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃക്കളയൂരുകാരുടെ...

തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി ആന ചെരിഞ്ഞു

text_fields
bookmark_border
തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി ആന ചെരിഞ്ഞു
cancel
Listen to this Article

മലപ്പുറം: പഴം കൊടുക്കാൻ വന്ന കുട്ടിയെ തുമ്പി​ക്കൈയിൽ എടുത്തെറിയാൻ ശ്രമിച്ച് വാർത്തകളിൽ നിറഞ്ഞ ആന ചെരിഞ്ഞു. തൃക്കളയൂർ പ്രദേശവാസികളുടെ പ്രിയപ്പെട്ട മിനി ആനയാണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ തൃക്കളയൂർ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞത്. 48 വയസായിരുന്നു.

കുനിയിൽ സ്വദേശി കൊളക്കാടൻ നാസറാണ് ആനയുടെ ഉടമ. കഴിഞ്ഞ 30 വർഷമായി നാസറും പാപ്പാനും ആണ് ആനയെ പരിപാലിച്ചിരുന്നത്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു മിനിയെന്ന് നാസർ പറഞ്ഞു. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ഭക്ഷണം നൽകിയാണ് മിനിയുടെ അടുത്തു നിന്ന് മടങ്ങിയത്. പുലർച്ചെ പാപ്പാൻ വിവരമറിയിച്ചപ്പോൾ ഓടിയെത്തുകയായിരുന്നെന്നും നാസർ കൂട്ടിച്ചേർത്തു.

നിലവിൽ ആനയെ തളച്ചിടുന്ന തൃക്കളയൂർ ക്ഷേത്ര പരിസരത്താണ് പൊതുദർശനത്തിന് വെച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആന പ്രേമികളാണ് മിനിയെ അവസാന നോക്കുകാണാൻ ക്ഷേത്ര പരിസരത്ത് എത്തിയത്.

നിലമ്പൂരിൽ നിന്ന് എത്തിയ സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ എ.കെ രാജീവന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmini elephant tilted
News Summary - The favorite mini elephant of the Thrikkalayur people tilted
Next Story