Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവും പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിതാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. 34 കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. 2018 ഫെബ്രുവരിയിലാണ് സംഭവം.
കുട്ടിയുടെ സ്വകാര്യ ഭാഗത്തെ പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരമറിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രധാന സാക്ഷിയായ മാതാവ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സി.ഐ കെ. സ്റ്റുവർട്ട് കീലറാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

