റെയിൽവേ സ്റ്റേഷനിലൂടെ കൊല്ലത്തിന്റെ മുഖച്ഛായ മാറും -സുരേഷ് ഗോപി
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷനിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറുന്നതിനായുള്ള കാര്യങ്ങൾ ആവിഷ്കരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം, കൊച്ചി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്ക്ക് വേണ്ടി റീബിൽഡ് ചെയ്യുകയാണ് എല്ലാം. എന്റെ മനസ്സിൽ ഒരു കല്പന ഉണ്ട്, അതിന്റെ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യും.
തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസ്സജലായില്ല. അത് തിരുവനന്തപുരത്തേക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കും. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

