Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വ്യവസായി മരിച്ചത് തലക്ക് പരിക്കേറ്റതു മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
പ്രവാസി വ്യവസായി മരിച്ചത് തലക്ക് പരിക്കേറ്റതു മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
cancel

കാസർകോഡ്: പൂച്ചക്കാട് പ്രവാസി വ്യവസായിയായ എം.സി. അബ്ദുൽ ഗഫൂറിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഏപ്രിൽ 14നാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന് കരുതിയാണ് ബന്ധുക്കൾ മൃതദേഹം ഖബറടക്കിയത്.

ഗഫൂറിന്റെ വീട്ടിൽ നിന്ന് 595 പവനിലേറെ സ്വർണം കാണാതായിരുന്നു. ഇക്കാര്യം പിന്നീടാണ് ബന്ധുക്കൾ മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തിലെ സ്ത്രീയെ കേന്ദ്രീകരിച്ചാണ് ​അന്വേഷണം പുരോഗമിക്കുന്നത്. ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് ഈ സ്ത്രീ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The expatriate businessman died due to head injuries
Next Story