Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇളവ്​ നീക്കുന്നു;...

ഇളവ്​ നീക്കുന്നു; വിദേശ മരുന്നുകളും വിലനിയന്ത്രണ പട്ടികയിലേക്ക്​

text_fields
bookmark_border
ഇളവ്​ നീക്കുന്നു; വിദേശ മരുന്നുകളും വിലനിയന്ത്രണ പട്ടികയിലേക്ക്​
cancel

പാ​ല​ക്കാ​ട്​: വി​ദേ​ശ ക​മ്പ​നി​ക​ൾ വി​ക​സി​പ്പി​ച്ച പു​തി​യ മ​രു​ന്നു​ക​ളെ വി​ല​നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു.

ഇ​ള​വ്​ ന​ൽ​കി​യ​ത്​ ​മേ​ക്ക്​ ഇ​ൻ ഇ​ന്ത്യ ന​യ​ത്തി​ന് വി​രു​ദ്ധ​വും പ്രാ​ദേ​ശി​ക മ​രു​ന്നു നി​ർ​മാ​താ​ക്ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണി​ത്.

ഇ​ന്ത്യ​യി​ൽ പേ​റ്റ​ൻ​റ്​ നേ​ടി​യ പു​തി​യ വി​ദേ​ശ മ​രു​ന്നു​ക​ൾ​ക്ക്​ വി​ല​നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ ഇ​ള​വ് ന​ൽ​കി 2019 ജ​നു​വ​രി​യി​ലാ​ണ്​ കേ​ന്ദ്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മ​ന്ത്രാ​ല​യം, ഡ്ര​ഗ്​​സ്​ പ്രൈ​സ്​ ക​ൺ​ട്രോ​ൾ ഒാ​ർ​ഡ​ർ വ്യ​വ​സ്ഥ ഭേ​ദ​ഗ​തി ചെ​യ്​​ത​ത്. ത​ദ്ദേ​ശീ​യ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ മ​രു​ന്ന്​ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ഒ​ഴി​വാ​ക്കി.

ഇ​തി​നെ​തി​രെ പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വ്യാ​പ​ക എ​തി​ർ​പ്പ്​ ഉ​ന്ന​യി​ച്ചി​രു​ന്നു. മ​രു​ന്നു​ക​ൾ​ക്ക്​ ബ​ഹു​രാ​ഷ്​​ട്ര കു​ത്ത​ക​ക​ൾ ഉ​യ​ർ​ന്ന വി​ല ഇൗ​ടാ​ക്കു​ന്ന​തും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

പേ​റ്റ​ൻ​റ​ഡ്​ മ​രു​ന്നു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​​ളോ​ടു​ള്ള വി​വേ​ച​ന​മാ​ണി​തെ​ന്നും ആ​ഭ്യ​ന്ത​ര മ​രു​ന്നു വ്യ​വ​സാ​യ​ത്തെ ത​ള​ർ​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു.

ഹീ​മോ​ഫീ​ലി​യ, ത​ലാ​സീ​മി​യ, സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ തു​ട​ങ്ങി​യ 20 അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ഇ​ള​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ഇ​ള​വു​ക​ൾ ബ​ഹു​രാ​ഷ്​​​്ട്ര ക​മ്പ​നി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ തു​ട​ർ​ന്നു​ണ്ടാ​യ​ത്.

പേ​റ്റ​ൻ​റ്​ ല​ഭി​ച്ച​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ വി​വി​ധ ഇ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വി​പ​ണി​യി​ലെ​ത്തി​ച്ച്​ ഇ​വ​ർ ത​ടി​ച്ചു​കൊ​ഴു​ക്കു​ക​യാ​ണ്. ഇ​തി​െൻറ പേ​രി​ൽ ക​മ്പ​നി​ക​ളും സ​ർ​ക്കാ​റും ത​മ്മി​ലെ ത​ർ​ക്കം പ​ലേ​ട​ത്തും കോ​ട​തി ക​യ​റി.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്രൈ​സ്​ ക​​ൺ​ട്രോ​ൾ ഒാ​ർ​ഡ​റി​ലെ 32ാം ഖ​ണ്ഡി​ക ഭേ​ദ​ഗ​തി ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മ​​ന്ത്രാ​ല​യം ദേ​ശീ​യ മ​രു​ന്നു​വി​ല നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ ന​ട​പ​ടി ആ​​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsForeign drugsprice control list
Next Story