Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെ​റ്റി​യ​ത്​...

തെ​റ്റി​യ​ത്​ പി.​എ​സ്.​സി​ക്ക്​; കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​

text_fields
bookmark_border
തെ​റ്റി​യ​ത്​ പി.​എ​സ്.​സി​ക്ക്​; കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ്​   ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: ഡ​യ​റ്റു​ക​ളി​ലെ അ​റ​ബി​ക്​ ല​ക്​​ച​റ​ർ ത​സ്തി​ക​യി​ൽ ബൈ​ട്രാ​ൻ​സ്ഫ​ർ ക്വാ​ട്ട​യി​ലെ നി​യ​മ​ന​ത്തി​നാ​യു​ള്ള ലി​സ്റ്റി​ലെ ഒ​ന്നാം​റാ​ങ്കു​കാ​ര​ന്​ ന​ൽ​കി​യ നി​യ​മ​ന ശി​പാ​ർ​ശ റ​ദ്ദാ​ക്കി പി.​എ​സ്.​സി. ആ​കെ​യു​ള്ള ര​ണ്ട്​ ഒ​ഴി​വു​ക​ളി​ൽ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​ന്നും ര​ണ്ടും റാ​ങ്കു​കാ​രെ​ നി​യ​മി​ച്ചു. പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​തി​നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടേ​ഷ​ൻ ത​സ്തി​ക​യി​ൽ​നി​ന്ന്​ ഉ​ദ്യോ​ഗാ​ർ​ഥി ഒ​ഴി​വാ​യി.

ഒ​ടു​വി​ൽ പി.​എ​സ്.​സി​ക്ക് പ​റ്റി​യ പി​ഴ​വി​ന് ഒ​ന്നാം​റാ​ങ്കു​കാ​ര​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടി​സ്. അ​റ​ബി​ക്​ ല​ക്​​ച​റ​ർ ത​സ്തി​ക​യി​ൽ, ത​സ്തി​ക മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച്​ പ​രീ​ക്ഷ എ​ഴു​തി​യ സ​ഫീ​റു​ദ്ദീ​ൻ എ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക്കാ​ണ് പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ​യു​ടെ പേ​രി​ൽ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ന​ഗ​രൂ​ർ സ്വ​ദേ​ശി​യാ​യ അ​പേ​ക്ഷ​ക​ൻ എ​ച്ച്.​എ​സ്.​ടി (അ​റ​ബി​ക്) ആ​യി ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ്​ പ​രീ​ക്ഷ എ​​ഴു​തി​യ​ത്. പി​ന്നീ​ട്​ ഇ​ദ്ദേ​ഹം ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​സ്‌.​സി‌.​ഇ‌.​ആ​ർ.‌​ടി.​യി​ൽ റി​സ​ർ​ച്ച് ഓ​ഫി​സ​റാ​യി. 2025 ന​വം​ബ​ർ 21ന്​​ ​ത​സ്തി​ക മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്നു. വി​ജ്ഞാ​പ​ന​പ്ര​കാ​രം ബൈ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന​ത്തി​ന്​ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക്​ ര​ണ്ട്, ഹൈ​സ്കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്ക്​​ ഒ​ന്ന്​ (2:1)എ​ന്നി​ങ്ങ​നെ​യാ​ണ്​​ നി​യ​മ​ന അ​നു​പാ​തം. ഇ​തി​നാ​യി പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്​ പാ​ർ​ട്ട്​ ഒ​ന്ന്, ഹൈ​സ്കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്​ പാ​ർ​ട്ട്​ ​ര​ണ്ട്​ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​ ത​യാ​റാ​ക്കി​യ​ത്.

പാ​ർ​ട്ട്​ ര​ണ്ടി​ലെ (ഹൈ​സ്കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം) ഒ​ന്നാം​റാ​ങ്കു​കാ​ര​നാ​യി​രു​ന്നു സ​ഫീ​റു​ദ്ധീ​ൻ. 2026 ജ​നു​വ​രി 17ന്​ ​അ​പേ​ക്ഷ​ക​ന് നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി. ഡ​യ​റ്റി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന്​ എ​സ്‌.​സി.‌​ഇ‌.​ആ​ർ‌.​ടി​യി​ലെ റി​സ​ർ​ച്ച് ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ നി​ന്ന് ഇ​ദ്ദേ​ഹം ഒ​ഴി​വാ​യി മാ​തൃ​സ്ഥാ​പ​ന​ത്തി​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ മാ​ർ​ച്ച്​ നാ​ലി​ന്, കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യി​ക്കാ​തെ പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ റ​ദ്ദാ​ക്കി.

2:1 അ​നു​പാ​ത മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്, അ​പേ​ക്ഷ​ക​ൻ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​ന​ല്ല എ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ്യ​ക്​​ത​മാ​യ​ത്. അ​നു​പാ​തം ലം​ഘി​ക്ക​പ്പെ​ട്ടു എ​ങ്കി​ൽ അ​ത്​ പി.​എ​സ്.​സി​യു​ടെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യാ​ണ്. അ​തി​ന്​ ത​ന്നെ ശി​ക്ഷി​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്നാ​ണ്​ അ​പേ​ക്ഷ​ക​ന്‍റെ ചോ​ദ്യം.

ര​ണ്ട്​ ഒ​ഴി​വ്​ മാ​ത്ര​മു​ള്ള ത​സ്തി​ക​യി​ൽ 2:1 അ​നു​പാ​തം എ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്നും​ വ്യ​ക്​​ത​ത​യി​ല്ല. നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ കേ​ര​ള ട്രൈ​ബ്യൂ​ണ​ലി​ലെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്​​ ഇ​ദ്ദേ​ഹം. നീ​തി ല​ഭി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കാ​നാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentpscadministrative
News Summary - The error was on the part of the PSC; show-cause notice issued to the candidate
Next Story