Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യം ഒന്നടങ്കം വയനാടിനുവേണ്ടി പ്രവർത്തിക്കുന്നു -ശ്രീധരൻ പിള്ള
text_fieldsbookmark_border
മേപ്പാടി: വയനാട് ദുരന്തത്തിൽ രാജ്യം ഒന്നടങ്കം നാടിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. മേപ്പാടി കുടുംബ ആരോഗ്യകേന്ദ്രം സന്ദർശിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം എല്ലാവിധ സഹായം നൽകാനും തയാറാണെന്നും ഗവർണർ പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു, വൈസ് പ്രസിഡന്‍റ് രാധ രാമസ്വാമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജു ഹെജുമാടി, നാസർ, പഞ്ചായത്ത് സെക്രട്ടറി നൗഷാദലി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

