Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെ വീട്ടിലെ...

മന്ത്രിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വി​ച്ഛേ​ദി​ച്ചു

text_fields
bookmark_border
KSEB
cancel
camera_alt

representational image

ചാ​രും​മൂ​ട്: വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ട്ടും മ​ന്ത്രി​യു​ടെ വീ​ടി​ന്റെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച്​ കെ.​എ​സ്.​ഇ.​ബി. മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി​യി​ലു​ള്ള വീ​ടി​ന്റെ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​ണ് നൂ​റ​നാ​ട് വൈ​ദ്യു​തി ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ർ ഈ ​മാ​സം ര​ണ്ടി​ന് വി​ച്ഛേ​ദി​ച്ച​ത്. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു. മ​ന്ത്രി ഫെ​ബ്രു​വ​രി 24ന് ​രാ​വി​ലെ 9.38ന് ​ഓ​ൺ​ലൈ​നാ​യി ബി​ൽ തു​ക 490 രൂ​പ അ​ട​ച്ചി​രു​ന്നു. അതി​നു​ശേ​ഷ​മാ​ണ് ക​ണ​ക്ഷ​ൻ ക​ട്ടാ​ക്കി​യ​ത്. ഫ്യൂ​സ് ഊ​രി​മാ​റ്റാ​തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ​നി​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്ത​ത്. മ​ന്ത്രി​യും കു​ടും​ബ​വും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സ​മെ​ങ്കി​ലും മ​ന്ത്രി പ​ല​പ്പോ​ഴും നൂ​റ​നാ​ട്ടെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്താ​റു​ണ്ട്. ഇ​വി​ടെ മ​ന്ത്രി​യെ കാ​ണാ​ൻ പാ​ർ​ട്ടി​ക്കാ​രും നാ​ട്ടു​കാ​രും സ​ന്ദ​ർ​ശ​ക​രു​മൊ​ക്കെ എ​ത്താ​റു​ണ്ട്. ഞാ​യ​റാ​ഴ്ച മ​ന്ത്രി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഈ​സ​മ​യ​ത്താ​ണ്​ വീ​ട്ടി​ൽ മാ​ത്രം വൈ​ദ്യു​തി​യി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity Connectionminister p prasad
News Summary - The electricity connection in the minister's house was disconnected
Next Story