കമ്മിയെന്ന് വൈദ്യുതി ബോർഡ് വീണ്ടും; അധിക ബാധ്യതാ നിർദേശവുമായി രംഗത്ത്
text_fieldsതിരുവനന്തപുരം: രണ്ട് വർഷങ്ങളിൽ ബോർഡിന് വന്ന അധികബാധ്യത അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതിബോർഡ് െറഗുലേറ്ററി കമീഷനെ സമീപിച്ചു. ഇത് അംഗീകരിച്ചാൽ പിന്നീട് ഉപഭോക്താക്കളുടെ മുകളിൽ സാമ്പത്തികബാധ്യതയായി വരും. 2017-18, 18-19 വർഷങ്ങളിൽ കൂടുതൽ കമ്മിയുണ്ടെന്ന് കാണിച്ചാണ് ബോർഡ് െറഗുലേറ്ററി കമീഷന് ട്രൂയിങ് അപ്പ് പെറ്റീഷൻ നൽകിയത്.
'17-18 ൽ 490.92 കോടി മിച്ചമുണ്ടായിരുെന്നന്നാണ് കണക്കാക്കിയത്. ഇപ്പോൾ ഒാഡിറ്റ് ചെയ്തപ്പോൾ 784.09 കോടി കമ്മിയാണെന്ന് കണ്ടെത്തി. ഇതോടെ ബോർഡിെൻറ 1331.81 കോടി രൂപയുടെ വരുമാനക്കുറവ് വെന്നന്ന് കാണിച്ചാണ് ബോർഡ് കമീഷനെ സമീപിച്ചത്. 18-19ൽ 759.11 കോടിയുടെ കമ്മിയും കണക്കാക്കുന്നു.
ഫലത്തിൽ 2000 കോടിയോളം രൂപയുടെ കമ്മിയാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇവ ഭാവിയിൽ നികത്താനുള്ള കണക്കാക്കി മാറ്റിെവച്ചാൽ വൈകിയാലും ഉപഭോക്താക്കളുടെ മുകളിൽതന്നെ വരും. ബോർഡിെൻറ ആവശ്യത്തിൽ െറഗുലേറ്ററി കമീഷൻ ഡിസംബർ 15നും 22നും തെളിവെടുപ്പ് നടത്തും. കോവിഡ് പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിലൂടെയാണ് തെളിവെടുപ്പ്. അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ ഇ-മെയിലൂടെയോ (kserc@erckerala.org) ഡിസംബർ 10ന് മുമ്പ് കമീഷൻ ഓഫിസിൽ നൽകണം. കമീഷെൻറ വെബ്സൈറ്റിൽ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താൽപര്യമുള്ളവർ ഡിസംബർ 10ന് മുമ്പ് kserc@erckerala.org എന്ന ഇ-മെയിൽ മുഖാന്തരം കമീഷൻ സെക്രട്ടറിയെ അറിയിക്കണം. വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ഇൻറർനെറ്റ് അടക്കമുള്ള സൗകര്യം വേണം. വിഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിലിലൂടെ പൊതുതെളിവെടുപ്പിന് മുമ്പ് അറിയിക്കും.