Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റാർട്ടാക്കുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

text_fields
bookmark_border
electric scooter caught fire
cancel
camera_alt

കത്തിനശിച്ച ഇലക്ട്രിക് സ്കൂട്ടർ

മാള: മാള മണലിക്കാട് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ പുറത്തേക്ക് പോകാന്‍ വാഹനം സ്റ്റാർട്ടാക്കുന്നതിനിടെ പുക ഉയരുന്നതാണ് കണ്ടത്. മെറിന്‍ സോജന്‍ എന്ന വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് കത്തിനശിച്ചത്.

കരിഞ്ഞ മണവും വന്നതോടെ മെറിന്‍റെ പിതാവ് സോജന്‍ സ്‌കൂട്ടര്‍ പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറില്‍ തീ ആളിപ്പടര്‍ന്നു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.

വെള്ളമൊഴിച്ച് തീകെടുത്താനുള്ള ശ്രമം ഫലിച്ചില്ല. ബാറ്ററിയുമായി ചാര്‍ജ് ചെയ്യുന്ന ബന്ധം വിച്ഛേദിച്ചിരുന്നുവെന്ന്​ വീട്ടുകാർ പറഞ്ഞു. ഡീലര്‍മാരെ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The electric scooter caught fire while starting
Next Story