നാട്ടിൽ െകാഴുക്കുന്നുണ്ട് തെരെഞ്ഞടുപ്പുത്സവം
text_fieldsവര: വിനീത് എസ്. പിള്ള
പാരഡി പാടി വോട്ട് തേടി...
പത്തനംതിട്ട: പാരഡിഗാനം പാടി വോട്ട് പിടിക്കുകയാണ് പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്തിലെ മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ബീന ജോബി. 'പൂന്തേനരുവീ... പൊന്മുടി പുഴയുടെ അനുജത്തി...' പാട്ടിെൻറ ട്യൂണിൽ 'ബീന ജോബി... മൂന്നാം വാർഡിലെ സ്ഥാനാർഥി...' എന്ന പാട്ട് ൈവറലാണ്. നാടിെൻറ വികസന കാഴ്ചപ്പാടുകൾ അക്കമിട്ട് നിരത്തി വീടുവീടാന്തരം കയറി പ്രചാരണംകൂടി ആയതോടെ പാട്ടുകാരി നാട്ടുകാരുടെ പ്രിയങ്കരിയായിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാന ട്രൂപ്പുകളിലെ ഗായികയാണ് ബീന. കരോട്ടുപാറ വീട്ടിൽ ജോബി കെ. ജോസാണ് ഭർത്താവ്. പാറമടകൾക്കെതിരെ ചെമ്പൻമുടി നിവാസികൾ നടത്തിയ പോരാട്ടത്തിെൻറ ഓർമകൾ ബീനയുടെ പ്രചാരണത്തിന് ശക്തിപകരുന്നു.
കബഡിക്കാരിയാ; എങ്കിലും മാങ്ങ വിട്ട് കളിയില്ല
ആലപ്പുഴ: ജീവിത പ്രാരബ്ധത്തില്‍ മാങ്ങക്കച്ചവടത്തിന് ഇറങ്ങിയ കേരള കബഡി ടീം മുന്‍ ക്യാപ്റ്റന്‍ മാങ്ങ ചിഹ്നത്തില്‍ വോട്ടുതേടുന്നു. പുന്നപ്ര-വയലാര്‍ സമരസേനാനി പരേതനായ എ.കെ. ഭാസ്കരെൻറ കൊച്ചുമകള്‍ തുഷാരയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്നത്. സി.പി.എം അറവുകാട് ബ്രാഞ്ച് അംഗമായ തുഷാര ഇവിടെ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്തായി.
1999 മുതല്‍ 2007 വരെ കേരള കബഡി ടീം ക്യാപ്റ്റനായിരുന്നു. കായികരംഗത്ത് മികവ് പുലര്‍ത്തിയിട്ടും സര്‍ക്കാര്‍ ജോലി സ്വപ്നമായി തുടരുകയാണ്.
ആലപ്പുഴ എസ്.ഡി കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടും ജീവിതത്തിെൻറ സാമ്പത്തികശാസ്ത്രം തെറ്റിയപ്പോഴാണ് മാങ്ങാക്കച്ചവടത്തിനിറങ്ങിയത്. പിതാവ് പൊന്നപ്പൻ മാമ്പഴക്കച്ചവടക്കാരനാണ്. പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്താണ് മാമ്പഴ വിൽപന. ഓരോ വീട്ടിലും സുപരിചിതയായതിനാല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് തുഷാര പറഞ്ഞു.
ചൂട്ടും തെളിച്ച് പാട്ടും പാടി ഓരോ വോട്ടുംതേടി...
കുറ്റ്യാടി: കലാകുടുംബത്തിൽനിന്നുവന്ന സുമിത്ര പാട്ടുംപാടി വോട്ടുപിടിക്കുകയാണ്. ഒപ്പം ധോലക് കൊട്ടി ഭർത്താവ് ബാബുവും ഏറ്റുപാടാൻ മകൾ ആര്യയും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സുമിത്ര മുേമ്പ പാർട്ടി വേദികളിലും മത്സരങ്ങളിലും പാട്ടുപാടാറുണ്ട്. ഇപ്പോൾ ആ കഴിവ് വോട്ടാക്കുകയാണ്.
പതിെനാന്നാം വയസ്സിലേ ഒാണപ്പൊട്ടെൻറ വേഷം കെട്ടുന്നയാളാണ് ബാബു. ചെണ്ടയുൾപ്പെടെ വാദ്യോപകരണങ്ങൾ വായിക്കും. മകൾ ആര്യ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിത ഗാനാലാപനത്തിൽ എ േഗ്രഡ് ജേതാവാണ്. രാത്രിയിൽ ചൂട്ടും തെളിയിച്ച് മുട്ടിപ്പാടി വരുന്ന സ്ഥാനാർഥിയെയും സംഘത്തെയും കാണുേമ്പാൾ നാട്ടുകാർക്ക് കൗതുകം. കുറ്റ്യാടി പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സനാണ് സുമിത്ര. അടിയാളരുടെ അതിജീവനത്തിെൻറ കഥ പറയുന്ന നാടൻപാട്ടുകൾ പാടാനാണ് സുമിത്രക്കിഷ്ടം.
ക്സുടുത്ത്, സൈക്കിളിൽ ഹെൽമറ്റുമായി വരുന്നതാണ് സ്ഥാനാർഥി
പെരുമ്പാവൂര്‍ (കൊച്ചി): സ്ഥാനാർഥിയുടെ ഫ്ലക്സ് മതിലിലും മരത്തിലും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണ്. എന്നാൽ, വസ്ത്രത്തിനൊപ്പം ഫ്ലക്സ് ബോർഡും ധരിച്ച് സ്ഥാനാർഥി എത്തിയാലോ? പേരും ചിഹ്നവും ചിത്രവുമെല്ലാം അടങ്ങിയ ഫ്ലക്സ് മേല്‍വസ്ത്രമായി അണിഞ്ഞ് പ്രചാരണം നടത്തുകയാണ് പെരുമ്പാവൂരിനടുത്ത് രായമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ. വര്‍ഗീസ്. ഫ്ലക്സ് ബോർഡിെൻറ നടുവിൽ വലിയ ദ്വാരമിട്ട് കഴുത്തിലൂടെ ഇറക്കിയാണ് ധരിക്കുന്നത്. ഇരുവശത്തും സ്ഥാനാർഥിയുടെ വിവരങ്ങൾ കാണാം.
വോട്ടുതേടി സൈക്കിളിൽ ചുറ്റുന്ന ഇദ്ദേഹം, കൈയിൽ സ്വന്തം ചിഹ്നമായ ഹെൽമറ്റും പിടിച്ചിട്ടുണ്ടാകും. പ്രധാന കവലകളിലും വീടുകളിലും ഇതിനകം ഈ വേഷത്തില്‍ വര്‍ഗീസ് ഒറ്റയാള്‍ പ്രചാരണവുമായി എത്തി. സെക്യൂരിറ്റി ജീവനക്കാരനാണ് ഈ 65കാരൻ.
ഇത് മായമല്ല, വെറും ജാലമല്ല...
കൊല്ലം: വോട്ടർമാരെ കൈയിലെടുക്കാൻ മാജിക്കിലെ കൈയടക്കം പയറ്റുകയാണ് കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്ത് പടപ്പനാൽ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.എം.എ. സലീം. കോവിഡ് കാലത്ത് വീട്ടിലെത്തുന്ന വോട്ടഭ്യർഥകരെ കണ്ട് രണ്ടടി പിന്നോട്ടുമാറുന്ന വീട്ടുകാർ സ്ഥാനാർഥി സലീമിന് മുന്നിൽ സകുടുംബം ഹാജർ. കാരണം മാജിക്കെന്ന കൺകെട്ട് തന്നെ. പടപ്പനാൽ വാർഡിൽനിന്ന് ഇത് രണ്ടാംതവണയാണ് സലിം ജനവിധി തേടുന്നത്. 2010ൽ വിജയിച്ചു. കോവിഡ് ആയതിനാൽ പ്രചാരണം പുതിയ രീതിയിലാക്കാമെന്ന ചിന്തയാണ് മാജിക്ക് അവതരണത്തിലേക്ക് വഴിതുറന്നത്. പ്രചാരണം തുടങ്ങിയതോടെ സംഗതി ഹിറ്റ്.
പത്താളെ കണ്ടാൽ സലിം ഉടൻ ഒരു ഐറ്റം പുറത്തെടുക്കും. വോട്ടഭ്യർഥനക്കൊപ്പം കോവിഡ് ബോധവത്കരണവും നടത്തും. സലീമിെൻറ വോട്ടുപിടുത്തവും സകുടുംബം തന്നെ. ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിലും വേൾഡ് റെക്കോഡ്സ് ഓഫ് ഇന്ത്യയിലും ഇടംനേടിയിട്ടുണ്ട്. ചവറ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സി.എം.പിക്ക് നൽകിയ ഏക സീറ്റാണിത്.
വള്ളം തുഴഞ്ഞ് എത്തുന്ന വോട്ടഭ്യർഥന
വെള്ളറട (തിരുവനന്തപുരം): 'ഇൗ വാഹനത്തിന് പിന്നാലെ നമ്മുടെ സാരഥി ഇതാ...' എന്നിങ്ങനെ സ്ഥാനാർഥി പര്യടനവേളയിലെ ആവേശം കിനിയുന്ന വാചകങ്ങൾ ഇവിടെയില്ല. സ്ഥാനാർഥിയും വാഹനവുമുണ്ട് പക്ഷേ, കണ്ട് ശീലിച്ച പതിവ് വാഹനജാഥയമല്ല. വോട്ട് ചോദിക്കണമെങ്കിൽ വള്ളം തുഴഞ്ഞെത്തണം. അമ്പൂരി പഞ്ചായത്തിൽ ആദിവാസി വോട്ടർമാരുള്ള വനമേഖലയിലെ തൊടുമല വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ബാബു വോട്ട് തേടിയിറങ്ങിയത് വള്ളത്തിലാണ്.
ആവേശത്തുഴയെറിയുക എന്നത് ആലങ്കാരിക പ്രയോഗമാണെങ്കിലും തൊടുമലയിലെ തെരഞ്ഞെടുപ്പാരവത്തിന് ഒാളമേകുന്നത് ഇൗ വള്ളപ്രചാരണമാണ്. നെയ്യാര്‍ റിസർവോയറിലെ ആഴമേറിയ ഭാഗത്തുകൂടി ഭർത്താവ് ബാബുവിനൊപ്പമാണ് രമ്യ തോണിയിൽ വോട്ട് തേടിയിറങ്ങിയത്.
റോഡുണ്ടെങ്കിലും അതുവഴി പോയാൽ എല്ലാവരെയും കാണാനാകില്ല. കാട്ടുമൃഗശല്യം വേറെ. വള്ളത്തിലായാൽ നേരിട്ട് ലക്ഷ്യത്തിലെത്താം. ഉൗരുകൾക്ക് സമീപം വള്ളം അടുപ്പിക്കാം. 'ആദിവാസി മേഖലയുടെ വികസനത്തിന് ഒരു വോട്ട്' മുദ്രാവാക്യവുമായിട്ടാണ് രമ്യ സമ്മതിദായകരെ സമീപിക്കുന്നത്.
ഫ്ലക്സുടുത്ത്, സൈക്കിളിൽ ഹെൽമറ്റുമായി വരുന്നതാണ് സ്ഥാനാർഥി
പെരുമ്പാവൂര്‍ (കൊച്ചി): സ്ഥാനാർഥിയുടെ ഫ്ലക്സ് മതിലിലും മരത്തിലും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണ്. എന്നാൽ, വസ്ത്രത്തിനൊപ്പം ഫ്ലക്സ് ബോർഡും ധരിച്ച് സ്ഥാനാർഥി എത്തിയാലോ? പേരും ചിഹ്നവും ചിത്രവുമെല്ലാം അടങ്ങിയ ഫ്ലക്സ് മേല്‍വസ്ത്രമായി അണിഞ്ഞ് പ്രചാരണം നടത്തുകയാണ് പെരുമ്പാവൂരിനടുത്ത് രായമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ. വര്‍ഗീസ്. ഫ്ലക്സ് ബോർഡിെൻറ നടുവിൽ വലിയ ദ്വാരമിട്ട് കഴുത്തിലൂടെ ഇറക്കിയാണ് ധരിക്കുന്നത്. ഇരുവശത്തും സ്ഥാനാർഥിയുടെ വിവരങ്ങൾ കാണാം.
വോട്ടുതേടി സൈക്കിളിൽ ചുറ്റുന്ന ഇദ്ദേഹം, കൈയിൽ സ്വന്തം ചിഹ്നമായ ഹെൽമറ്റും പിടിച്ചിട്ടുണ്ടാകും. പ്രധാന കവലകളിലും വീടുകളിലും ഇതിനകം ഈ വേഷത്തില്‍ വര്‍ഗീസ് ഒറ്റയാള്‍ പ്രചാരണവുമായി എത്തി. സെക്യൂരിറ്റി ജീവനക്കാരനാണ് ഈ 65കാരൻ.