Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ തെരഞ്ഞെടുപ്പ്...

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ

text_fields
bookmark_border
highcourt
cancel

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമീഷൻ ഹൈകോടതിയെ അറിയിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21ന് മുമ്പാണ് പുറപ്പെടുവിച്ചതെന്നും കമീഷൻ ഹൈകോടതിയെ ബോധിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനിടെ നിലവിലെ എം.എൽ.എമാർ വോട്ട് ചെയ്യുന്നത് അനുചിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ 'റ​ഫ​റ​ൻ​സ്​' മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​ലെ മൂ​ന്നു രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ മ​ര​വി​പ്പി​ച്ച കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ന​ട​പ​ടിയാണ് വി​വാ​ദ​ത്തി​ന് വഴിവെച്ചത്. വോ​​ട്ടെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ മു​​െ​മ്പാ​രി​ക്ക​ലു​മി​ല്ലാ​ത്ത ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.

നി​ല​വി​ലെ രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി പ​രി​ഗ​ണി​ച്ചാ​ണ്​ പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​ത്. ഏപ്രിൽ 12നാണ്​ രാജ്യസഭ തെരഞ്ഞെടുപ്പ്​ നടത്താൻ തീരുമാനിച്ചത്​. വിജ്ഞാപനം പുറത്ത്​ വന്ന്​ 19 ദിവസത്തിന്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ നടത്താനാകു. എന്നാൽ, പിന്നീട്​ ഇത്​ നീട്ടിവെക്കുകയായിരുന്നു. ഏപ്രിൽ 21നാണ്​ രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരുന്നത്​.

നി​യ​മ​ മ​ന്ത്രാ​ല​യ​ത്തി​ൽ ​നി​ന്നു​ള്ള ക​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മ​ര​വി​പ്പി​ക്കു​ന്ന​തെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​​​​ന്‍റെ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യത്. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ക​മീ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ കൈ​ക​ട​ത്തു​ന്ന​ത്​ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി ക​മീ​ഷ​ൻ നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞാ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്. എ​ന്നി​ട്ടും സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യാ​ണ്​ ചെ​യ്​​ത​ത്. നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്ത്​ കി​ട്ടി​യെ​ന്ന​ല്ലാ​തെ, തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റു​ന്ന​തി​െൻറ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രുന്നി​ല്ല. രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മം ഒ​രു രാ​ഷ്​​്ട്രീ​യ പാ​ർ​ട്ടി​യും എ​തി​ർ​ത്തി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionRajya Sabha pollHigh Court
News Summary - The Election Commission has told the High Court that the Rajya Sabha polls were frozen as per legal advice
Next Story