
വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടത് അധികാരികളെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകൊച്ചി: കോവിഡ് വ്യാപനം തടയാൻ വോട്ടെണ്ണൽ ദിവസം ദുരന്തനിവാരണ നിയമപ്രകാരം ലോക്ഡൗൺ പ്രഖ്യാപിക്കലടക്കം തീരുമാനങ്ങളെടുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണെന്ന് തെരെഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തുമെന്ന് കമീഷനും വോട്ടെണ്ണല്‍ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 26ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാറും അറിയിച്ചു.
വോട്ടെണ്ണല്‍ ദിവസം 24 മണിക്കൂര്‍ ലോക്‌ഡൗണും ആവശ്യമെങ്കിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച മൂന്ന് ഹരജിയിലാണ് കമീഷെൻറയും സർക്കാറിെൻറയും വിശദീകരണം. സർവകക്ഷി യോഗം വിളിച്ച സാഹചര്യം പരിഗണിച്ച് ജസ്‌റ്റിസ് വി.ജി. അരുൺ, ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജികൾ വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.
വോട്ടെണ്ണല്‍ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍വ കക്ഷിയോഗം വിളിച്ചിരിക്കുന്നതെന്നാണ് സർക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോണി അറിയിച്ചത്. റിട്ടേണിങ് ഓഫിസര്‍ അനുവദിക്കാത്ത ആെരയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കമീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഏഴ് കൗണ്ടിങ് മേശകേള ഒരു ഹാളില്‍ അനുവദിക്കൂ. ഒരു മണ്ഡലത്തിലെ വോട്ടെണ്ണല്‍ മൂന്നുമുതല്‍ നാല് ഹാളിലായി ക്രമീകരിക്കും. ഇതിനായി കൂടുതല്‍ അസിസ്‌റ്റൻറ് റിട്ടേണിങ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തും. വോട്ടുയന്ത്രങ്ങള്‍ സാനിറ്റൈസ് ചെയ്യും.
കൗണ്ടിങ് ഏജൻറുമാരുടെ തിരക്ക് കുറക്കാന്‍ കണ്‍ട്രോള്‍ യൂനിറ്റില്‍നിന്നുള്ള ഫലം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പും ഇടക്കിടെയും ശേഷവും കേന്ദ്രത്തില്‍ അണുനശീകരണം നടത്തും. ആവശ്യമെങ്കില്‍ പോസ്‌റ്റല്‍ വോട്ടുകള്‍ പ്രത്യേകം ഹാളില്‍ എണ്ണുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നും ഇതേ അവസ്ഥ വോട്ടെണ്ണലിന് അനുവദിക്കരുതെന്നുമാണ് ഹരജികളിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
