വയോധികയുടെ സ്വർണം കവർന്നു; കാവൽക്കാരനും പരിചാരികയും അറസ്റ്റിൽ
text_fieldsജ്യോതി മണി, മീരാ സാഹിബ്
കുണ്ടറ: വയോധികയുടെ സർണാഭരണങ്ങൾ കവർന്നു കാവൽക്കാരനും പരിചാരികയും അറസ്റ്റിൽ. കൊല്ലം കന്റോൺമെന്റ് പുതുവൽ പുരയിടത്തിൽ ജ്യോതി മണി (48), കരിക്കോട് കുറ്റിച്ചിറ സൽമ മൻസിലിൽ മീരാസാഹിബ് (67) എന്നിവരാണ് അറസ്റ്റിലായത്.
കരിക്കോട് സാരഥി ജങ്ഷനിൽ നഫീന മൻസിലിൽ ഫാത്തിമ ബീവിയുടെ (74) അഞ്ച് പവന്റെ സ്വർണാഭരണങ്ങളാണ് ഇവർ പലപ്പോഴായി കവർന്നത്. ശേഷം അതേമാതൃകയിലുള്ള മുക്കുപണ്ട ആഭരണങ്ങൾ പകരംവെക്കുകയായിരുന്നു. അവസാനമായി ഫാത്തിമ ബീവിയുടെ മോതിരം കവർന്ന് മുക്കുപണ്ടം ധരിപ്പിച്ചു.
ഇതോടെ വിരലിന് ചൊറിച്ചിലായി. സഹോദരന്റെ മകൾ അമീന വീട്ടിൽ വന്നപ്പോൾ സംശയം തോന്നി ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കുണ്ടറ പൊലീസിൽ പരാതി നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.

