വയോദമ്പതികെള വീട്ടിൽ പൂട്ടിയിട്ട് സി.പി.എമ്മുകാർ മതിൽ തകർത്തതായി പരാതി
text_fieldsതകർക്കപ്പെട്ട മതിലിന് സമീപം വീട്ടുടമ ശോശാമ്മയും മകളും
തിരുവല്ല: വയോദമ്പതികെള വീട്ടിൽ പൂട്ടിയിട്ടശേഷം കോടതി ഉത്തരവ് ലംഘിച്ച് സി.പി.എം പ്രവർത്തകർ മതിൽ തകർത്തതായി പരാതി. നിരണം 11ാം വാർഡ് കുഴിക്കണ്ടത്തിൽ ചാക്കോ ബാബുവിെൻറ വീടിെൻറ മതിലാണ് തകർത്തത്. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. നിരണം ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗത്തിെൻറ നേതൃത്വത്തിെല 10 അംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ചാക്കോ ബാബുവും ഭാര്യ ശോശാമ്മയും മാത്രമാണ് വീട്ടിൽ താമസം. സംഭവസമയം വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ സിറ്റൗട്ടിെൻറ ഗ്രില്ല് താഴിട്ട് പൂട്ടിയശേഷമാണ് അക്രമം നടത്തിയത്. വീടിെൻറ മതിൽ പൂർണമായി തകർത്തു. ഈ സമയം പ്രദേശത്തെ തെരുവുവിളക്കുകളുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായും പരാതിയിലുണ്ട്.
അക്രമം നടന്ന വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളിൽ രണ്ടുപേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച് കമ്പിപ്പാരയുമായി എത്തിയവരാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. മതിൽ തകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവെച്ചതോടെ ബന്ധുക്കളും സമീപവാസികളും ഓടിക്കൂടി. ഇതുകണ്ട് സംഘം കടന്നുകളയുകയായിരുന്നു. വീടിെൻറ വലതുവശെത്ത വഴിയുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. മതിൽ പൊളിക്കുന്നതിനെതിരെ തിരുവല്ല മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവ് നിലവിലുണ്ട്. ഗ്രാമപഞ്ചായത്ത് അംഗമായ സജിത്ത് വീട്ടുടമസ്ഥനായ ചാക്കോ ബാബുവിെൻറ ഗൾഫിെല മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പുന്നൂസ് സംഭവസ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സജിത്ത് ഉൾെപ്പടെ പത്തോളം പേർക്കെതിരെ കേസെടുത്തതായി പുളിക്കീഴ് എസ്.ഐ എം.സി. അഭിലാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

