ചർച്ചക്ക് തയാറെന്ന വിദ്യാഭ്യാസമന്ത്രിയുടെ സമീപനം മാന്യമായ നിലപാടാണ് -ജിഫ്രി മുത്തുകോയ തങ്ങൾ
text_fieldsജിഫ്രി മുത്തുകോയ തങ്ങൾ
കോഴിക്കോട്: ചർച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ സമീപനം മാന്യമായ നിലപാടാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. ചർച്ചക്കുള്ള സ്ഥലവും തീയതിയും അറിയിച്ചാൽ സമസ്ത ചർച്ചക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എത്രയുംപെട്ടെന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ സമീപനം സ്വീകരിക്കുന്നതിൽ വൈകിപോയെന്ന അഭിപ്രായമുണ്ട്. പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സാർഥം അമേരിക്കയിലാണ്. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയതിന് ശേഷം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടക്ക് വിദ്യാഭ്യാസമന്ത്രി നടത്തിയ ചില പ്രശ്നങ്ങൾ ചൊടുപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ച തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി, ഏതു നിമിഷവും ചർച്ചക്ക തയാറാണ്. കോടതിയുടെ നിലപാടാണ് പറഞ്ഞത്. എന്നാൽ കോടതി വിധിക്ക് വിപരീതമായ ചർച്ചക്ക് സാധ്യതയില്ല. ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ സമയമാറ്റത്തില്‍ ചർച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്നായിരുന്നു സമസ്ത ജനറല്‍ മാനേജർ കെ.മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞത്. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടർപ്രക്ഷോഭം ആലോചിക്കാന്‍ സമസ്ത മതവിദ്യാഭ്യാസ ബോർഡ് ഇന്ന് ചേരും. മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് സമസ്ത തയാറാകുമെന്നും മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

