ഇ.ഡി സംഘം മെയിനായിട്ട് ഇവിടെ വന്ന് എല്ലാ നേരവും ആഹാരം കഴിച്ചു
text_fieldsതിരുവനന്തപുരം: 25 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി സംഘം ബിനീഷ് കൊടിയേരിയുടെ വീട്ടിൽ നിന്നും മടങ്ങി. ഇന്ന് രാവിലെ മുതൽ ബിനീഷിന്‍റെ വീടിനുള്ളിലും പുറത്തും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടില്‍ നിന്നും രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിനീഷിന്‍റെ ഭാര്യ റെനിറ്റയുടെ അമ്മ മിനി പറഞ്ഞു. അവർ രാവിലെ വന്ന് ബിനീഷിന്‍റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്‍റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര് മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിരുന്നു അവര്‍ ചെയ്തത്.
അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു സര്‍ ഇത്രയും നേരം ഇവിടെയിരുന്നാല്‍ മീഡിയക്കാര് വിചാരിക്കും ഇവിടെ വലിയ പരിശോധനയാണെന്ന്. നിങ്ങള്‍ വിളിച്ച് അവരോട് പറയണം ഒന്നും കിട്ടിയിട്ടില്ലെന്ന്. എന്നാല്‍ അതൊന്നും പറയാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അവർ കൊണ്ടുവന്ന ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത്. വേറൊരു രേഖകളുമില്ല. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മിനി പറഞ്ഞു.