മോൻസൺ മാവുങ്കലിന് അന്വേഷണവിവരങ്ങൾ ഡി.വൈ.എസ്.പി ചോർത്തിക്കൊടുത്തെന്ന്
text_fields കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുേഖന പ്രതി മോൻസൺ മാവുങ്കലിന് ചോർത്തി നൽകിയതായി പരാതിക്കാർ. കൊച്ചി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജ്മോഹനെതിരെയാണ് ആരോപണം.
ഇത് വ്യക്തമാക്കുന്നതിന് ഉദ്യോഗസ്ഥനും മോന്‍സണും തമ്മിെല ഫോണ്‍ സംഭാഷണത്തിെൻറ ശബ്ദരേഖ പരാതിക്കാർ പുറത്തുവിട്ടു. മോൻസണിനെതിരെ സ്പെഷൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിവരം ചോർത്തി നൽകുകയായിരുന്നു. ആരാണ് അന്വേഷിക്കുന്നത്, തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് മോൻസൺ ചോദിക്കുന്നത്. വിളിപ്പിക്കാൻ സാധ്യതയില്ലെന്നായിരുന്നു ഡിവൈ.എസ്.പിയുടെ മറുപടി.
സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുമ്പോൾതന്നെ വിവരം മോൻസണിന് അധികൃതർ കൈമാറിയെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ചിൽ തുടരുന്നുണ്ടെന്നും പരാതിക്കാർ പറയുന്നു.
അന്വേഷണം തൃശൂരിലേക്കും
തൃശൂർ: പുരാവസ്തു തട്ടിപ്പ് കേസിെൻറ അന്വേഷണം തൃശൂരിലേക്കും. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ മോൻസൺ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ.എച്ച്. ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തട്ടിപ്പ് പണത്തിെൻറ വിഹിതം ഇയാൾക്കും ലഭിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. താനുമായി അടുത്ത ബന്ധമുള്ള ജോർജുമായി ചേർന്നാണ് മോൻസൺ പുതിയ ഇരകളെ കണ്ടെത്തിയതെന്നാണ് ആക്ഷേപം. നടത്തറയിലെ 'മിറായി നിധി ലിമിറ്റഡ്' എന്ന സ്ഥാപന ഉടമയാണ് ജോർജ്. ഈയടുത്ത് സ്ഥാപനം ഉദ്ഘാടനം ചെയ്തത് മോന്സണ് മാവുങ്കലായിരുന്നു. ഇതിെൻറ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം മോൻസൺ അറസ്റ്റിലായ സാഹചര്യത്തിൽ മൂകാംബികയിലേക്ക് എന്നുപറഞ്ഞ് രണ്ടുദിവസം മുമ്പ് പോയെന്നും എന്ന് വരുമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് സ്ഥാപന ജീവനക്കാർ നൽകുന്ന മറുപടി.
ബന്ധമില്ലെന്ന് ജോർജ്
തൃശൂർ: മോൻസണുമായി ഒരു ബന്ധവുമില്ലെന്ന് ജോർജ്. താൻ ഒരു തട്ടിപ്പിനും കൂട്ടു നിന്നിട്ടില്ലെന്ന് അദ്ദേഹം ഫോണിൽ പ്രതികരിച്ചു. പരാതിക്കാരുടെ ആരോപണങ്ങളിൽ കഴമ്പില്ല. മോൻസൺ തനിക്ക് 17 ലക്ഷം രൂപ തരാനുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

