ലോറി കയറി ഹോട്ടലുടമ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
text_fieldsഅങ്കമാലി: സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ദേശീയപാതയിലെ കുഴിയിൽ വീണ് ദേഹത്ത് ലോറി കയറി ഹോട്ടലുടമമരിക്കാനിടയായ സംഭവത്തിൽ ടാങ്കർ ലോറിയും ഡ്രൈവറേയും രണ്ടര ആഴ്ചക്ക് ശേഷം കർണാടകയിൽ നിന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയായ ഡ്രൈവർ ഹനുമന്തപ്പയുമാണ് (28) പൊലീസ് പിടിയിലായത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാം പരുത്തിക്കൽ വീട്ടിൽ എ.എ.ഹാഷിമാണ് (52) മരിച്ചത്.
ഈ മാസം അഞ്ചിന് രാത്രി 10.20ഓടെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അങ്കമാലി ടെൽക്കിന് സമീപമുള്ള ബദ്രിയ്യ ഹോട്ടൽ ഉടമയാണ് ഹാഷിം. ഹോട്ടൽ പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കുത്തനെയുള്ള വളവിലെ ഭീമൻ കുഴിയിൽ സ്കൂട്ടർ വീണത്. കുഴിയിൽ വീണ ആഘാതത്തിൽ വലത് ഭാഗത്തെ ട്രാക്കിലേക്ക് ഹാഷിം തെറിച്ചുവീഴുകയായിരുന്നു.
ഈ സമയം അങ്കമാലി ഭാഗത്തേക്ക് വരുകയായിരുന്ന ചരക്ക് ലോറിയാണ് ഹാഷിമിൻ്റെ ദേഹത്ത് കയറിയിറങ്ങിയത്.വയറിന് മാരകമായ മുറിവേറ്റിരുന്നു. അവശനിലയിലായ ഹാഷിം സംഭവസ്ഥലത്ത് തന്നെ മരിച്ചു.അപകടം സംഭവിച്ചതോടെ ലോറി നിർത്താതെ പോകുയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

