ഡ്രൈവറും കണ്ടക്ടറും കാക്കി അണിഞ്ഞുതുടങ്ങി
text_fieldsകാക്കി യൂനിഫോം ധരിച്ച് കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റ് കൊടുക്കുന്ന കണ്ടക്ടർ
കൽപറ്റ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂനിഫോം കാക്കിയിലേക്ക് മാറിത്തുടങ്ങി. ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്പെക്ടർമാർക്കുമാണ് വീണ്ടും കാക്കി യൂനിഫോമാകുന്നത്.
നിലവിലെ നീല കളറിൽനിന്നാണ് കാക്കിയിലേക്ക് മാറിയത്. തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ച് യൂനിഫോം പരിഷ്കരിച്ച് സി.എം.ഡി ബിജു പ്രഭാകറാണ് നവംബറിൽ ഉത്തരവിറക്കിയത്. ഒരു ജീവനക്കാരന് രണ്ടു ജോടി യൂനിഫോമിനുള്ള തുണിയാണ് അനുവദിച്ചത്. സ്റ്റിച്ചിങ് പാറ്റേൺ സംബന്ധിച്ച നിർദേശവും കിട്ടിയതോടെ ജീവനക്കാരിൽ പലരും കാക്കി അണിഞ്ഞുതുടങ്ങി.
പുതിയ യൂനിഫോം തയ്ച്ചുകിട്ടുന്നതിനനുസരിച്ച് ജീവനക്കാരുടെ യൂനിഫോം പൂർണമായി കാക്കിയിലേക്ക് മാറും. അതുവരെ നീല ഷർട്ടും കടും നീല പാന്റ്സും ധരിക്കാം. പുരുഷ ജീവനക്കാർക്ക് കാക്കിനിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും വനിത ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ് ലെസ് ഓവർകോട്ടുമായിരിക്കും. കെ.എസ്.ആർ.ടി.സി എംബ്ലവും ഉണ്ടാകും. കെ.എസ്.ആർ.ടി.സിയുടെ കാക്കി യൂനിഫോം 2015ലാണ് മാറ്റംവരുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

