Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ള​ത്തി​ൽ...

കു​ള​ത്തി​ൽ തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന് രക്ഷയാ​യ​ത്​ തെ​രു​വു​നാ​യ

text_fields
bookmark_border
കു​ള​ത്തി​ൽ തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന് രക്ഷയാ​യ​ത്​ തെ​രു​വു​നാ​യ
cancel
camera_alt

വ​ഴി​യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച തെ​രു​വു​നാ​യ

മ​ണ്ണ​ഞ്ചേ​രി: റോ​ഡ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കു​ള​ത്തി​ൽ തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന് തു​ണ​യാ​യ​ത്​ കു​ട്ട​പ്പ​ൻ എ​ന്ന തെ​രു​വു​നാ​യ. മി​ണ്ടാ​പ്രാ​ണി​യു​ടെ ഇ​ട​പെ​ട​ലി​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത് കോ​ട്ട​യം വെ​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ണി​നാ​ണ്.

ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്​​മെൻറി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ജോ​ൺ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ജോ​ലി​സ്ഥ​ല​മാ​യ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. കാ​വു​ങ്ക​ൽ തെ​ക്കേ ക​വ​ല​ക്ക്​ തെ​ക്കു​വ​ശം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ട്ടി​യ​ശേ​ഷം കു​ള​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ ആ​രും അ​റി​യാ​തെ പോ​കു​മാ​യി​രു​ന്ന അ​പ​ക​ടം സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന​ടു​ത്ത്​ കി​ട​ന്നി​രു​ന്ന 'കു​ട്ട​പ്പ​ൻ' നി​ർ​ത്താ​തെ കു​ര​ച്ച​തോ​ടെ​യാ​ണ്​ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​​ൽ പെ​ട്ട​ത്.

പു​ല​ർ​ച്ച ന​ട​ക്കാ​നി​റ​ങ്ങി​യ തേ​നാം​പു​റ​ത്ത് അ​നീ​ഷ്, മ​ട്ടു​മ്മേ​ൽ​വെ​ളി ശ്യാം​കു​മാ​ർ എ​ന്നി​വ​ർ ദീ​ർ​ഘ​നേ​രം ശ്ര​മി​ച്ചാ​ണ്​ ജോ​ണി​നെ കു​ള​ത്തി​ൽ​നി​ന്ന്​ ക​ര​യി​ലെ​ത്തി​ച്ച്​ ​െതാ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്. ത​ല​ക്കും ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ളു​ക​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ നാ​യ​യെ നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന പേ​രാ​ണ് കു​ട്ട​പ്പ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogpassenger rescued
News Summary - The dog rescued the passenger who fell into the pool
Next Story