Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന്; നഴ്സിനായി തിരച്ചിൽ

text_fields
bookmark_border
ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന്; നഴ്സിനായി തിരച്ചിൽ
cancel

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ നഴ്സായ യുവാവ് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിനിരയായത്. പ്രതി തൃശൂർ സ്വദേശി നിഷാം ബാബുവിനായി (24) കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

2022 ഡിസംബര്‍ 30നാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്സായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തിച്ച് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി അഞ്ചു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

യുവതി നിഷാമിന്റെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The doctor was molested by nurse by offering job
Next Story