Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത് വൈദ്യ...

തിരുവനന്തപുരത്ത് വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയും സഹോദരനും ഡോക്ടറെ കൈയേറ്റം ചെയ്തു

text_fields
bookmark_border
doctor shortage
cancel

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ കൈയേറ്റം ചെയ്തത്. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരനും പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ എത്തിയ വിവേകിന്‍റെ സഹോദരൻ വിഷ്ണു ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ എസ്.ഐയെയും പ്രതികള്‍ ആക്രമിച്ചു.

ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctor assault case
News Summary - The Doctor assaulted in Thiruvananthapuram
Next Story