Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഡോക്ടറും സഹോദരിയും കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഡോക്ടറും സഹോദരിയും കുളത്തിൽ മുങ്ങിമരിച്ചു
cancel

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. ഹരിപ്പാട് സ്വദേശികളും മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിൽ താമസക്കാരുമായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളായ രവീന്ദ്രൻ, ദീപ എന്നിവർ‍‍ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു.

കീർത്തി കാൽ തെറ്റി കുളത്തിൽ വീണപ്പോൾ രഞ്ജിത്ത് രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെന്നാണ് വിവരം. അഗ്നിരക്ഷ സേനയെത്തി ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The doctor and his sister drowned in the pool while bathing their pet dog
Next Story