Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജുഡീഷ്യറിയിലെ...

‘ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം’; പി. ജയരാജനെതിരെയുളള കോടതിയലക്ഷ്യ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

text_fields
bookmark_border
p Jayarajan, high court
cancel

കൊച്ചി: ഹൈകോടതി ജ‍ഡ്ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റ്​ ഇട്ടതിന് സി.പി.എം നേതാവ് പി. ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ​ രജിസ്​ട്രാർ ജനറലിന്​​ നിർദേശം നൽകണമെന്ന അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച്​ തള്ളി. കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറാൻ ഹൈകോടതി രജിസ്ട്രാർക്ക് നിർദേശം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശൻ നൽകിയ ഹരജിയാണ്​ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്​. രജിസ്ട്രാർ ജനറൽ ഇതുസംബന്ധിച്ച് നിയമപരമായി പ്രവർത്തിച്ചുകൊള്ളുമെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ്​ ഹരജി തള്ളിയത്​.

വധശ്രമക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചവരിൽ ഒരാളൊഴികെ പ്രതികളെയെല്ലാം വിട്ടയച്ച വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ഇതിൽ പരാമർശമുണ്ടായിരുന്നു. ന്യായാധിപനെതിരായ പരാമ‌ർശം വേദനിപ്പിക്കുന്നതാണെന്നും കോടതിയലക്ഷ്യ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ ഹരജിക്കാരൻ ഹൈകോടതി രജിസ്ട്രാർ ജനറലിന്​ പരാതി നൽകി. ഇതിൽ സമയബന്ധിതമായി നടപടിയെടുക്കാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ സിംഗിൾ ബെഞ്ചിനെയും സമീപിച്ചു. ഹൈകോടതി രജിസ്ട്രാറാണ് നടപടിയെടുക്കേണ്ടതെന്നും ഇതിന്​ പ്രത്യേകം ഉത്തരവു നൽകേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി സിംഗിൾ ബെഞ്ച്​ ഹരജി തീർപ്പാക്കി. ഇതിനെതിരെയായിരുന്നു​ അപ്പീൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediahighcourtP Jayarajan
News Summary - The division bench also dismissed the contempt petition against p Jayarajan
Next Story