ഇടവേളകളില്ലാത്ത കലയുടെ വസന്തകാലം; ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുകയാണ് ജില്ലകൾ
text_fieldsതൃശ്ശൂർ: സാംസ്കാരിക നഗരിയെ ഇളക്കിമറിച്ച് ഇടവേളകളില്ലാത്ത കലാപ്രവാഹം സമ്മാനിക്കുകയാണ് 64മത് കേരള സ്കൂൾ കലോത്സവം. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുകയാണ് ഓരോ ജില്ലകളും. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. കേരളത്തിന്റെ സാംസ്കാരിക തട്ടകം കലോത്സവത്തെ ഏറ്റെടുക്കുമ്പോൾ കാണികളായി മത്സരവേദിയിൽ എത്തുന്നവരും നിരവധിയാണ്.
നിറഞ്ഞ കസേരകളും ചുറ്റും മനുഷ്യമതിൽ തീർക്കുന്ന കാണികളുമെല്ലാം കലോത്സവത്തിന്റെ ജനകീയത വർധിപ്പിക്കുകയാണ്. പ്രായഭേദമെന്യേ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തുന്ന സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവർ ഓരോ വേദിയെയും ജനസാഗരമാക്കുകയാണ്.
ചുട്ടുപൊള്ളുന്ന വെയിലും ആഞ്ഞു വീശുന്ന പൊടിക്കാറ്റും മഞ്ഞു പൊഴിയുന്ന സന്ധികളുമെല്ലാം ഈ കലാ ആസ്വാദനത്തിനു മുൻപിൽ നിഷ്പ്രഭമാവുകയാണ്. ഓരോ ഇനം മത്സരങ്ങളും അവസാനിക്കുമ്പോൾ കാഴ്ചക്കാരിൽ ആസ്വാദനത്തിന്റെ പുതിയ തലം സമ്മാനിക്കുന്നുണ്ട്.
സംഘനൃത്തവേദിയെ കീഴടക്കിയ നന്ദനം ചലച്ചിത്ര തീം നൃത്താവിഷ്കാരം മുതൽ ചാക്യാന്മാരുടെ സമകാലിക സാമൂഹ്യ അവതരണം വരെ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകരുന്നവയാണ്. കലോത്സവ വേദികളുടെ പേരുകൾ പോലെ ഓരോ വേദിയും ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന വസന്തകാലമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

