Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവർത്തനം...

പ്രവർത്തനം അവസാനിപ്പിക്കാം... സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി ശിപാർശയിൽ ധാരണ

text_fields
bookmark_border
പ്രവർത്തനം അവസാനിപ്പിക്കാം... സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി ശിപാർശയിൽ ധാരണ
cancel

കണ്ണൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശിപാർശയിൽ ധാരണയായി. ജില്ലാ കമ്മറ്റിയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശിപാർശ ചെയ്തത്. വിഭാഗീയ പ്രവർത്തനങ്ങൾ, പാർട്ടി സ്ഥാനാർഥിയെ മനഃപൂർവം തോൽപിക്കാൻ ശ്രമം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്നതിനുള്ള ശിപാർശ നൽകിയത്.

ശിപാർശ പരിശോധിക്കുന്നതിനായി അന്വേഷ കമീഷനെ പാർട്ടി നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന അന്വേഷണ കമ്മിറ്റി യോഗത്തിലാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമായത്. രണ്ടംഗ കമ്മീഷൻ ജില്ലാ കമ്മിറ്റിക്ക് മുമ്പിൽ വെച്ചതും ഇതേ ശിപാർശയായിരുന്നു.

2026ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മറ്റ് ജില്ലകളിലും മണ്ഡലങ്ങളിലും ഉണ്ടായതിനേക്കാൽ വലിയ തോൽവിയാണ് പയ്യന്നൂരിൽ സി.പി.എമ്മിനുണ്ടായത്. 50,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വി. കുഞ്ഞികൃഷ്ണനാണ് സി.പി.എം സ്ഥാനാർഥി ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തിയത്.

കുഞ്ഞികൃഷ്ണന്റെ വിജയം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചിലരുടെ പിന്തുണയോടെയാണ് നടന്നതെന്നും രണ്ടംഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയിൽ ഇരുന്നുകൊണ്ടുതന്നെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കുന്നതിനുവേണ്ടി അടിത്തട്ടിൽ വരെയിറങ്ങി ചിലർ പ്രവർത്തിച്ചു എന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന ഒട്ടേറെ കണ്ടെത്തലുകളാണ് കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district committeeArea CommitteedissolvedCPMPayyannur CPMLatest News
News Summary - സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി ശിപാർശയിൽ ധാരണയായി
Next Story