എൻ.സി.പിയിൽ കലഹം രൂക്ഷം; മാണി സി. കാപ്പനും ശശീന്ദ്രനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേതാക്കളായ എൻ.സി.പി മാണി സി. കാപ്പനും, ശശീന്ദ്രനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച എങ്ങുമെത്തിയില്ല. പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി. കാപ്പനും ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞത്.
മന്ത്രി എ.കെ ശശീന്ദ്രനും മാണി സി.കാപ്പൻ എം.എൽ.എയും വെവ്വേറെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. പാലാ സീറ്റുമായി ബന്ധപ്പെട്ടുയർന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് ഉൾപ്പെടെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണു കൂടിക്കാഴ്ച.
പാലാ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് ജോസ് കെ മാണി വിഭാഗത്തിന് നല്കുകയാണെങ്കില് എൻ.സി.പിയില്‍ പിളര്‍പ്പിന് സാധ്യതയുണ്ട്. മാണി സി കാപ്പനും ടി.പി പീതാംബരനും അടങ്ങുന്ന വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോയേക്കും.
തെരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ പ്രശ്നങ്ങളുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പാലാ സീറ്റ് മാണി സി. കാപ്പനു തന്നെ നൽകി പകരം കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയോട് മുഖ്യമന്ത്രി നിർദ്ദേശിക്കുമെന്നും സൂചനയുണ്ട്.
പാലാ സീറ്റിൽ മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർഥിയായി വരുന്നത് തടയിടാൻ കൂടിയാണ് ഇത്തരത്തിലൊരു നീക്കം. ജോസ് കെ. മാണിയെയും മാണി സി. കാപ്പനെയും ഒപ്പംനിർത്തി മത്സരിച്ചാൽ മധ്യകേരളത്തിൽ ഇത്തവണ എൽ.ഡി.എഫിന് മികച്ച വിജയം കൈവരിക്കാൻ ആകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

