Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേ​ാ​ട്ടോർ വാഹന...

മേ​ാ​ട്ടോർ വാഹന വകുപ്പ്​ ഹൈടെക്​ കാർഡ്​ പദ്ധതി എങ്ങുമെത്തിയില്ല

text_fields
bookmark_border
Department of Motor Vehicles
cancel

തൃശൂർ: കോവിഡ്​ നിയന്ത്രണം കാരണം വിദേശത്തുനിന്ന്​ പോളി കാർബണേറ്റ്​ പ്രിൻറിങ്​ മെഷീൻ ഇറക്കുമതി നടക്കാത്തതിനാൽ​ മോ​ട്ടോർ വാഹന വകുപ്പി​െൻറ േപാളി കാർബണേറ്റ്​ പ്ലാസ്​റ്റിക്​ ഉപയോഗിച്ചുള്ള ആധുനിക ഹൈടെക്​ കാർഡ്​ പദ്ധതി നീളുന്നു. പദ്ധതി ഏറ്റെടുത്ത്​ ആറു മാസം പിന്നിട്ടിട്ടും കേരള ബുക്​സ്​ ആൻഡ്​​ പബ്ലിഷിങ്​ സൊസൈറ്റിക്ക്​ ​(കെ.ബി.പി.എസ്​) കാര്യമായ പ്രവർത്തനങ്ങൾ നടത്താനായിട്ടില്ല.

അതേസമയം, പ്രവൃത്തി പൂർത്തീകരിക്കാനും അതിനായില്ലെങ്കിൽ കാരണം ബോധിപ്പിക്കാനും ​കെ.ബി.പി.എസിനോട്​ മോ​ട്ടോർ വാഹന വകുപ്പ്​ നിർദേശിച്ചു.ഡ്രൈവിങ്​ ലൈസൻസ്​, ആർ.സി എന്നിവ ക്യൂ.ആർ കോഡും ഹോളോഗ്രാമും സഹിതമുള്ള പോളി കാർബണേറ്റ്​ പ്ലാസ്​റ്റിക്​ കാർഡായി നൽകാ​നുള്ള പദ്ധതിയാണ്​ എങ്ങുമെത്താത്തത്​. ഇതിനായി 2019 ജൂലൈയിൽ ആദ്യം ടെൻഡർ ക്ഷണിച്ചെങ്കിലും പിന്നീട്​ ഒരു കാർഡിന്​ 76 രൂപ നിരക്കിൽ കെ.ബി.പി.എസിന്​ കരാർ നൽകുകയായിരുന്നു.

എന്നാൽ, പോളി കാർബണേറ്റ്​ കാർഡ്​ മുമ്പ്​ അച്ചടിച്ചിട്ടില്ലാത്ത കെ.ബി.പി.എസ്​ കരാർ റീടെൻഡർ ചെയ്​തു.പോളി കാർബണേറ്റ്​ ഷീറ്റുകളുൾപ്പെടെ നാലു ടെൻഡറുകളാണ് ക്ഷണിച്ചത്​. ഇതുപയോഗിച്ച്​ ലക്ഷണക്കണക്കിന്​ വാഹന ഉടമകളുടെ വിവരങ്ങളടങ്ങിയ കാർഡ്​ അതിസുരക്ഷയിൽ​ കെ.ബി.പി.എസിനുള്ളിൽ വെച്ച്​ അച്ചടിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

ഹൈടെക്​ കാർഡ്​ അച്ചടിക്കാൻ വിദേശത്തുനിന്ന്​ യന്ത്രം വാടകക്ക്​ ഇറക്കുമതി ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിന്​ കോവിഡ്​ തിരിച്ചടിയായതായി അധികൃതർ വ്യക്​തമാക്കി. യന്ത്രം എത്തിച്ച്​ അച്ചടിക്കുന്ന നടപടി മാത്രമേ ബാക്കിയുള്ളൂവെന്നും അതിനായി കമ്പനികളുമായി ബന്ധപ്പെട്ടുവരുകയാണെന്നും കെ.ബി.പി.എസ്​. ചെയർമാൻ ഡോ. സൂര്യ തങ്കപ്പൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഈ മാസം തന്നെ പൂർത്തീകരിക്കാമെന്ന്​ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high-tech card schemeDepartment of Motor Vehicle
News Summary - The Department of Motor Vehicles' high-tech card scheme has not come to fruition
Next Story