റോഡിലെ കുഴിയിൽ വീണ് യുവാവിന്‍റെ മരണം: ഹൈകോടതി അടിയന്തര റിപ്പോർട്ട് തേടി
text_fieldsകൊച്ചി: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ. പൈപ്പിടാൻ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമിൽ ജേക്കബ് മരിക്കാനിടയായ സംഭവത്തിൽ ജില്ല കലക്ടർ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഫെബ്രുവരി രണ്ടിനുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാമിൽ നാലിനാണ് മരിച്ചത്.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കവെ കങ്ങരപ്പടി സംഭവം അമിക്കസ്ക്യൂറി കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. മുമ്പ് പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിലെ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതേതുടർന്ന് ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
എന്നിട്ടും ഒന്നും മാറുന്നില്ലെന്ന് കോടതി വാക്കാൽ കുറ്റപ്പെടുത്തി. റിബൺ കെട്ടി കുഴിമറക്കാനുള്ള ശ്രമം നടന്നതല്ലാതെ എം.ജി റോഡിലെ തുറന്ന കാന അടക്കാൻപോലും നടപടിയുണ്ടായില്ല. ഇത്തരം അപകടങ്ങളുണ്ടായാൽ മറ്റു രാജ്യങ്ങളിൽ ഏറെ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

