Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം

text_fields
bookmark_border
new born baby
cancel
camera_alt

Representational Image

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജോലിക്ക് എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.

കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പെൺകുട്ടി ഗർഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടി പ്രസവിച്ച വിവരവും ശുചീകരണ തൊഴിലാളികൾ അറിയിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ആശുപത്രിയിലെത്തിയ പൊലീസ് പെൺകുട്ടിയെയും ജീവനക്കാരെയും ചോദ്യം ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Dead body of a newborn baby in the hospital toilet
Next Story