അമ്മയെ വിഷംകൊടുത്തു കൊന്ന മകൾ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചു
text_fieldsഅമ്മയെ വിഷംകൊടുത്ത് കൊന്ന മകൾ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി വിവരങ്ങൾ. കീഴൂർ സ്വദേശിനി ഇന്ദുലേഖയെ അമ്മ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്ദുലേഖയുടെ അമ്മ തൃശൂർ കുന്നംകുളം കീഴൂരിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അസുഖം ബാധിച്ചു എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
തുടർന്ന് സംശയമ തോന്നി ചോദ്യം ചെയ്തപ്പോഴാണ് അമ്മക്ക് വിഷം നൽകിയതായി ഇന്ദുലേഖ സമ്മതിച്ചത്. ഇവർ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. രുചി വ്യത്യാസം തോന്നിയതിനെ തുടർന്ന് അച്ഛൻ ചായ കുടിച്ചില്ല. 14 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാൻ വേണ്ടിയാണ് ഇവർ ക്രൂരകൃത്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

