Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി ജിഷ്ണു മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

text_fields
bookmark_border
പോക്സോ കേസ് പ്രതി ജിഷ്ണു മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
cancel
Listen to this Article

കോഴിക്കോട്​: ചെറുവണ്ണൂരിൽ പൊലീസ്​ വീട്ടിൽ അന്വേഷിച്ചെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ബി.സി റോഡിൽ നാറണത്ത്​ വീട്ടിൽ ജിഷ്ണുവാണ്​ (28) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്​. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആര്‍ഡിഒ ഇൻക്വസ്റ്റ് നടത്തും. മെഡിക്കൽ ബോർഡ് മേൽനോട്ടം വഹിക്കും.

വയനാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട്​ ചൊവ്വാഴ്ച രാത്രി ഒമ്പത്​ മണിയോടെ നല്ലളം പൊലീസ്​ ജിഷ്ണുവിന്‍റെ വീട്ടിലെത്തിയിരുന്നു. ഇതു കഴിഞ്ഞ്​ അൽപസമയത്തിന്​ ശേഷമാണ്​ യുവാവിനെ വീടിനടുത്ത വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടത്​. അയൽവാസിയാണ്​​ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്​.

അതേ സമയം തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന്​ നല്ലളം പൊലീസ്​ അറിയിച്ചു. കൽപറ്റ പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിഷുണിവിനെ അന്വേഷിച്ച്​ വീട്ടിൽ പോയിരുന്നു. ആ സമയം യുവാവ്​ അവിടെ ഉണ്ടായിരുന്നില്ല. മറ്റ്​ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തെ കുറിച്ച്​ ക്രൈംബ്രാഞ്ച്​ എ.സി.പി അന്വേഷിക്കുമെന്ന്​ കോഴിക്കോട്​ സിറ്റി പൊലീസ്​ മേധാവി എ. അക്​ബർ പറഞ്ഞു. മൃതദേഹം കോഴിക്കോട്​ മെഡി. കോളജിൽ പോസ്​സ്റ്റ്​ മോർട്ടം നടത്തി.

പൊലീസ്​ അന്വേഷിച്ച്​ എത്തി തിരിച്ചുപോയ ശേഷമാണ്​ ജിഷ്ണുവിനെ വീടിനടുത്ത്​​ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടത്​ എന്ന്​ സഹോദരൻ അഭിജിത്ത്​ പറഞ്ഞു. ചെവിയിൽ നിന്ന്​ രക്​തം ഒഴുകിയിരുന്നു. മഫ്​ടിയിൽ വീട്ടിൽ എത്തിയ പൊലീസ്​ അമ്മയുടെ ഫോണിലാണ്​ ജിഷ്ണുവുമായി സംസാരിച്ചത്​. സ്​റ്റേഷനിലേക്ക്​ വരണമെന്ന്​ അറിയിച്ചു.

പൊലീസ്​ കൈകാണിച്ചിട്ടും അമിതവേഗതയിൽ കാർ നിർത്താതെ പോയെന്നാണ്​ പറയുന്നത്​. നേരത്തെ വിദേശത്തായിരുന്നു ജിഷ്​ണു. ഇപ്പോൾ നാട്ടിൽ ഇന്‍റീരിയർ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്​ സുരേഷ്കുമാർ. അമ്മ: ഗീത. ഭാര്യ വൈഷ്ണവി. നാല്​ മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്​. സഹോദരൻ അഭിജിത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JishnuPocso Cases
News Summary - The crime branch will investigate the death of Jishnu, the accused in the Pocso case
Next Story