Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ടുകളിൽ...

കള്ളവോട്ടുകളിൽ വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സി.പിഎം കരുതുന്നത്​ -കെ.സി. വേണുഗോപാൽ

text_fields
bookmark_border
kc venugopal
cancel

കണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സി.പിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ.സി. വേണുഗോപാൽ.

സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള വോട്ടർമാരെ തിരുകി കയറ്റിയിരിക്കുന്നുവെന്നാണ്​ പാർട്ടി നടത്തിയ പഠനത്തിൽ വ്യക്തമായത്​. കേരളത്തിലെ ചീഫ്​ ഇലക്​ടറൽ ഓഫിസറുടെ മുമ്പാകെ പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തല​ നാലര ലക്ഷം പേരുടെ കള്ളവോട്ട്​ സംബന്ധിച്ച തെളിവുകൾ നൽകി കഴിഞ്ഞു. ഇൗ വിഷയത്തിൽ സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളണമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനോട്​ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​.

ഒരേ വോട്ടർമാരുടെ പേരിൽ ഒരേ ബൂത്തിലു​ം വിവിധ ബൂത്തുകളിലും മറ്റ്​ നിയോജക മണ്ഡലങ്ങളിൽ പോലും ഒന്നിലധികം വോട്ടു​കളുണ്ട്​. ജീവിച്ചിരിപ്പില്ലാത്ത പലരുടേയും പേരുകളും വോട്ടർ പട്ടികയിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി കെ.പി.സി.സി ഏർ​പ്പെടുത്തിയ പാർട്ടിയുടെ ഒരു ഗവേഷണ വിഭാഗം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഇരട്ടവോട്ട്​ സംബന്ധിച്ച്​ പഠനം നടത്തുകയായിരുന്നു. ഒരു സാമ്പിളെന്ന നിലയിൽ ഒരു നിയോജക മണ്ഡലമെടുത്ത്​ പഠിച്ചപ്പോൾ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ്​ കൂടുതൽ ആഴങ്ങളിലേക്ക്​ പഠനം കൊണ്ടുപോകാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്നും വേണുഗോപാൽ പറഞ്ഞു​.

കോൺഗ്രസ്​ നേതാക്കളുടെ പേരിൽ പട്ടികയിൽ ഇരട്ട വോട്ട്​ കടന്നുകൂടിയതും സി.പി.എം ഗൂഢാലോചനയുടെ ഭാഗമായാണ്​. വിവാദമായാൽ ന്യായീകരിച്ചു പിടിച്ചു നിൽക്കാനായി അറിയപ്പെടുന്ന കോൺഗ്രസ്​ നേതാക്കളുടെ പേര്​ ഇത്തരത്തിൽ ഉൾ​പ്പെടണമെന്ന്​ സി.പി.എം ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയതാണ്​. ഇരട്ട വോട്ട്​ ആർക്കൊക്കെയുണ്ടോ അ​െതല്ലാം റദ്ദാക്കണമെന്നാണ്​ കോൺഗ്രസ്​ ആവശ്യപ്പെടുന്നത്​. കോൺഗ്രസുകാരുടെ പേരിൽ ഇരട്ടവോട്ടു​ണ്ടെന്ന്​ ആരോപിക്കുന്ന സി.പി.എം ഇതുവരെ അതിനെതിരെ പരാതി കൊ​ടുക്കുകയോ വോട്ടർ പട്ടികയിലെ ഇരട്ടവോട്ട്​ തള്ളിക്കളയണമെന്ന്​ ആവശ്യ​പ്പെടുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനഹിതത്തെ അട്ടിമറിക്കാനായി ആളുകളെ പെരുപ്പിച്ചു കാണിച്ചും ഇല്ലാത്ത ആളുകളെ ഉൾപ്പെടുത്തിയും വോട്ടർ പട്ടികയുണ്ടാക്കുന്നത്​ ജനാധിപത്യവിരുദ്ധ നടപടിയാണ്​. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ശക്തമായ നടപടിയുണ്ടാവണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC Venugopalbogus voteCPMdouble votes
News Summary - The CPM thinks it can win the election by believing in bogus votes said KC Venugopal
Next Story